മോഹന്‍ലാലിനൊപ്പം രാഷ്ട്രീയക്കാരനായി അനീഷ് വീണ്ടും
മലയാളത്തില്‍ ദൃശ്യം എന്ന ചിത്രമുണ്ടാക്കിയ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. മലയാളത്തിന് പുറത്തേയ്ക്കും പോയിരിക്കുന്ന ദൃശ്യത്തെക്കുറിച്ച് ഒരോ ദിവസവും എന്തെങ്കിലും ഒരു വാര്‍ത്ത വന്നുകൊണ്ടിരിക്കുന്നത്. ദൃശ്യമെന്ന ചിത്രത്തില്‍ അഭിനയിച്ച ഒരോ താരങ്ങളെയും പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ തെളിച്ചം ഒട്ടും മങ്ങാത്ത മുഖമായിരിക്കും മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജുകുട്ടിയെന്ന കഥാപാത്രത്തിന്റെ രാഷ്ട്രീയക്കാരനായ അളിയന്‍.
മൂന്നോ നാലോ സീനുകളില്‍ മാത്രം പ്രത്യേകിച്ച് അധികം ഡയലോഗുകളൊന്നുമില്ലാതെയാണ് അളിയന്‍ കഥാപാത്രമായി അനീഷ് ജി മേനോന്‍ എന്ന നടന്‍ അഭിനയിച്ചത്. പക്ഷേ ആ വേഷം നായകനടനായ അനീഷിന് വലിയ ബ്രേക്കാണ് നല്‍കിയത്. ഇപ്പോഴിതാ വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പോവുകയാണ് അനീഷ്.

അരുണ്‍ വൈദ്യനാഥന്‍ ഒരുക്കുന്ന പെരുച്ചാഴി എന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ത്തന്നെയാണ് അനീഷ് എത്തുന്നത്. ആക്ഷേപഹാസ്യപരമായി ഒരുക്കുന്ന ഈ ചിത്രത്തില്‍ ഹ്യൂമര്‍ എലമെന്റുള്ള കഥാപാത്രത്തെയാണ് അനീഷ് അവതരിപ്പിക്കുന്നത്.
ഇതിനിടെ സലാം ബാപ്പു ഒരുക്കുന്ന മംഗ്ലീഷ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനും അനീഷിന് അവസരം ലഭിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് നായകനാകുന്ന ഏഞ്ചല്‍സാണ് അനീഷ് കരാറിലൊപ്പുവച്ചിരിക്കുന്ന മറ്റൊരു പുതിയ ചിത്രം.


Click it and Unblock the Notifications











