ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ! സംവിധായകന് കിട്ടിയത് 4.32 ലക്ഷത്തിന്റെ ബില്‍

By Midhun Raj

സംവിധായകനായും സ്റ്റില്‍ ഫോട്ടോഗ്രാഫറായും മലയാളത്തില്‍ തിളങ്ങിയ ആളാണ് അനീഷ് ഉപാസന. മാറ്റിനി, സെക്കന്‍ഡ്‌സ്, പോപ്‌കോണ്‍ തുടങ്ങിയ സിനിമകളാണ് അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. സംവിധായകന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ചതിന്റെ ബില്ലാണ് സംവിധായകന്‍ പോസ്റ്റ് ചെയ്തത്.

aneesh upasana,

സൊമാലിയയിലെ ഇന്ത്യന്‍ ഹോട്ടലില്‍ നിന്നാണ് അനീഷ് ഉപാസന ഭക്ഷണം കഴിച്ചത്. 11തരം ഭക്ഷണങ്ങള്‍ക്കും വെളളത്തിനും കൂടി ആയത് 4.32 ലക്ഷം. എന്നാല്‍ ഇപ്പറഞ്ഞ തുക രൂപയല്ല. സൊമാലി ലാന്റ് ഷില്ലിംഗ് ആണ് അവിടുത്തെ കറന്‍സി. 10 സൊമാലി ലാന്റ് ഷില്ലിംഗ് എന്നാല്‍ 1.22രൂപയാണ്. അതായത്. ഒരു ഷില്ലിംഗ് 12.2 പൈസ. അപ്പോള്‍ ഏകദേശം 53,000രൂപയോളമാണ് ബില്‍ തുക വരിക.

അതേസമയം അനീഷ് ഉപാസനയുടെ പോസ്റ്റിന് താഴെയായി നിരവധി രസകരമായ കമന്റുകളാണ് വന്നിരുന്നത്. ഹോട്ടല്‍ മുഴുവന്‍ കഴിച്ചതല്ലല്ലോ എന്ന് ചോദിച്ച് ഒരാള്‍ കമന്റുമായി എത്തിയിരുന്നു. ഇത്രേം എണ്ണി കൊടുക്കുമ്പോഴേക്കും വീണ്ടും വിശക്കൂലേ കുടുങ്ങിയല്ലോ പടച്ചോനേ, നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും വേണ്ടി കഴിച്ചോ തുടങ്ങിയ രസകരമായ കമന്റുകളും സംവിധായകന്റെ പോസ്റ്റിന് താഴെയായി വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X