»   » 1000 നടീനടന്മാരുമായി ഒറ്റഷോട്ടിലൊരു ക്ലൈമാക്‌സ്!!! അതും 11 മിനിറ്റ്!!! ഇത് കലക്കും!!!

1000 നടീനടന്മാരുമായി ഒറ്റഷോട്ടിലൊരു ക്ലൈമാക്‌സ്!!! അതും 11 മിനിറ്റ്!!! ഇത് കലക്കും!!!

Posted By: Karthi
Subscribe to Filmibeat Malayalam

ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകന് ഒറ്റ ഷോട്ടില്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനോടാണ് പ്രിയം. ചിത്രീകരണത്തില്‍ പുതുമ കൊണ്ടുവരാന്‍ തന്റെ ഓരോ ചിത്രങ്ങളിലും അദ്ദേഹം ശ്രമിക്കാറുണ്ട്. ഓരോന്നും ഒന്നില്‍ നിന്നൊന്ന് വ്യത്യസ്തമാക്കുന്ന ആ അവതരണ രീതി തന്നെയാണ് ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകന്റെ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്.

പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി ലിജോ ഒരുക്കുന്ന അങ്കമാലി ഡയറീസും പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും. ഇക്കുറി ക്ലൈമാക്‌സിലാണ് ലിജോ പുതുമ സമ്മാനിക്കുന്നത്. 1000 നടീനടന്മാര്‍ ഒന്നിക്കുന്ന ക്ലൈമാക്‌സ് രംഗത്തില്‍ 11 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഷോട്ട് ലിജോ ഒരുക്കിയിരിക്കുന്നു. ഈ ക്ലൈമാക്‌സ് പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യാനുഭവമാകുമെന്നതില്‍ സംശയമില്ല.

കട്ട ലോക്കല്‍ എന്ന ടാഗ് ലൈനില്‍ ഇറങ്ങുന്ന ചിത്രം നാട്ടിന്‍ പുറത്തെ ഗ്യാങ്സ്റ്റര്‍ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് നടന്‍ ചെമ്പന്‍ വിനോദ് ജോസാണ്. എണ്‍പതോളം പുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമ നിര്‍മിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ്.

ഒറ്റ ഷോട്ടില്‍ സീന്‍ ചിത്രീകരിക്കുന്നത് ലിജോയ്ക്ക് പുതുമയല്ല. തന്റെ രണ്ടാമത്തെ ചിത്രമായ സിറ്റി ഓഫ് ഗോഡില്‍ ഒരു സംഘട്ടന രംഗം ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചത്. സുജിത് വാസുദേവായിരുന്നു ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. രാത്രി ചിത്രീകരിച്ച ആ രംഗത്തിനായുള്ള ലൈറ്റിംഗ് ഏറെ ശ്രമകരമായിരുന്നുവെന്ന് സംവിധായകനും ക്യാമറാമാനും പിന്നീട് പറഞ്ഞിട്ടുണ്ട്.

വ്യത്യസ്തമായ സമീപനത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍. മികവുറ്റ ദൃശ്യങ്ങള്‍ ചിത്രത്തിന്റെ ഒരു പ്ലസ് പോയിന്റായിരുന്നു. ആ ചിത്രത്തിലെ ഒരു ഗാനം ഒറ്റ ഷോട്ടിലാണ് ചിത്രകരിച്ചത്. ഗാനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അഭിനവ് രാമചന്ദ്രനായിരുന്നു ചിത്രത്തിന്റെ ക്യാമറ.

തന്റെ ഓരോ സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പല്ലിശേരി. കഥയിലും അവതരണത്തിലും പുതുമ കൊണ്ടുവരുന്നതിനായി അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഒടുവിലിറങ്ങിയ ഡബിള്‍ ബാരല്‍ അത്തരത്തിലൊരു പരീക്ഷണമായിരുന്നു. എന്നാല്‍ ചിത്രം തിയറ്ററില്‍ പരാജയമായി.

English summary
An 11 minite climax scene by one shot in Ankamali Diaries directed by Lijo Jose Pallissery. Its a realistic gangster movie pened by Chemban Vinod Jose.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam