ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് ശേഷം അന്നാ രാജന്‍, വൈറലായി പുതിയ ഫോട്ടോഷൂട്ട്‌

By Midhun Raj

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അന്നാ രാജന്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയിലെ ലിച്ചി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. അങ്കമാലി ഡയറീസിന് പിന്നാലെ നായികയായും സഹനടിയായുമെല്ലാം അന്ന രാജന്‍ മലയാളത്തില്‍ തിളങ്ങി. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടാണ് നടി സജീവമായത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, പൃഥ്വിരാജ് തുടങ്ങിയവരുടെ സിനിമകളിലെല്ലാം ലിച്ചി അഭിനയിച്ചിരുന്നു.

anna rajan

അതേസമയം ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അയ്യപ്പനും കോശിയുമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ സിനിമ. സച്ചി സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. അയ്യപ്പനും കോശിയും സിനിമയില്‍ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷത്തിലാണ് അന്ന രാജന്‍ അഭിനയിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ഈ വര്‍ഷമാദ്യം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അന്ന രാജന്‍.

തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി പങ്കുവെക്കാറുണ്ട്. നടിയുടെതായി പുറത്തിറങ്ങിയ പുതിയ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ പോണ്ടിച്ചേരി വൈറ്റ് ടൗണില്‍ നിന്നുളള ചിത്രങ്ങളാണ് അന്ന രാജന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. വോക്കൗട്ട് ടു വൈറ്റ് ടൗണ്‍ എന്ന ക്യാപ്ഷനിലാണ് ലിച്ചിയുടെ പുതിയ ചിത്രം വന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ മൂര്‍ത്തി സച്ചിനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

അടുത്തിടെ നടി പങ്കുവെച്ച ഗ്ലാമര്‍ ചിത്രങ്ങളും തരംഗമായി മാറിയിരുന്നു. പോണ്ടിച്ചേരി ബീച്ചില്‍ നിന്നും തന്നെയുളള ബീച്ച് പോസ് ഗ്ലാമര്‍ ചിത്രങ്ങളാണ് അന്ന് ലിച്ചിയുടെതായി വന്നത്. കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ബിബിന്‍ ജോര്‍ജ്ജ് നായകനാവുന്ന തിരിമാലി എന്ന പുതിയ ചിത്രം അടുത്തിടെ നടിയുടെതായി പ്രഖ്യാപിച്ചിരുന്നു. തിരിമാലിക്ക് പുറമെ ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ, രണ്ട്, വണ്ടര്‍ വുമന്‍ വിദ്യ തുടങ്ങിയവയും അന്നാ രാജന്റെ പുതിയ സിനിമകളാണ്‌.

More from Filmibeat

Read more about: anna rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X