For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അങ്കമാലി ഡയറീസ് ടീം വീണ്ടും ഒന്നിക്കുന്നു! പുതിയ സിനിമയുമായി ആന്റണി വര്‍ഗീസ്‌

    |

    ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ നിരവധി പുതിയ താരങ്ങളാണ് മലയാളത്തിലേക്ക് വന്നത്. ആന്റണി വര്‍ഗീസ്, അപ്പാനി ശരത്, അന്ന രാജന്‍ തുടങ്ങിയവര്‍ പിന്നീട് സിനിമകളില്‍ സജീവമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അങ്കമാലി ഡയറീസ് ടീം വീണ്ടുമൊന്നിക്കുന്ന മറ്റൊരു ചിത്രം കൂടി വരികയാണ്.

    ബോട്ടില്‍ ക്യാപ് ചലഞ്ചുമായി താരങ്ങൾ!! കീകീയും ഐസ് ബക്കറ്റും പോലെ അത്ര സിമ്പിളല്ല, വീഡിയോ വൈറൽ

    അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്റണി വര്‍ഗീസ് തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഒരുക്കിയ ടിനു പാപ്പച്ചനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയരായ വിനീത് വിശ്വവും കിച്ചു ടെല്ലസും സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്നു.

    angamali diaries team

    അങ്കമാലി ഡയറീസില്‍ അഭിനയിച്ച മിക്ക താരങ്ങളും പുതിയ സിനിമയിലും എത്തുമെന്നാണ് അറിയുന്നത്. സിനിമയെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. നേരത്തെ ആന്റണി വര്‍ഗീസും ടിനു പാപ്പച്ചനും ഒന്നിച്ച സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ വിജയമായി മാറിയിരുന്നു. പ്രിസണ്‍ ത്രില്ലറായി ഒരുക്കിയ സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്.

    ശ്രീനിവാസനെ കുറിച്ച് നയന്‍താര പറഞ്ഞത്, കണ്ട് പഠിക്കൂ എന്ന് പാര്‍വ്വതിയോട് ആരാധകര്‍

    ശുഭരാത്രി- മുഹമ്മദിന്റെ കഥ; കൃഷ്ണന്റെയും!! (ദിലീപിന്റെയോ സിദ്ദിഖിന്റെയോ അല്ല), ശൈലന്റെ റിവ്യു

    English summary
    angamali diaries team again teaming up for new movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X