»   » മലയാളത്തിലെ കട്ടലോക്കല്‍ 'അങ്കമാലി ഡയറീസ്' ഇനി തെലുങ്കില്‍!!! വിജയം ആവര്‍ത്തിക്കുമോ???

മലയാളത്തിലെ കട്ടലോക്കല്‍ 'അങ്കമാലി ഡയറീസ്' ഇനി തെലുങ്കില്‍!!! വിജയം ആവര്‍ത്തിക്കുമോ???

By: Karthi
Subscribe to Filmibeat Malayalam

2017ന്റെ ആദ്യ പാദത്തില്‍ മലയാള സിനിമയെ ഞെട്ടിച്ച വിജയം സ്വന്തമാക്കിയ ചിത്രമാണ് അങ്കമാലി ഡയറീസ്. കട്ടലോക്കല്‍ എന്ന ടാഗ് ലൈനില്‍ എത്തിയ ചിത്രം പ്രേക്ഷകര്‍ ഹൃദയം കവര്‍ന്നു. അങ്കമാലിക്കാരുടെ കഥ പറഞ്ഞ ഈ ലോക്കല്‍ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്.

ബിഗ് ബോസ് ഷോ പൂട്ടിക്കുമെന്ന് പ്രേക്ഷകര്‍??? എല്ലാത്തിനും കാരണം ഓവിയ???

ഹിറ്റായി മാറുന്ന ചിത്രങ്ങള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് സിനിമ ലോകത്ത് പതിവ് സംഭവമാണ്. ഏറ്റവും അധികം ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്ന മണിച്ചിത്രത്താഴാണ്. ഏറ്റവും അടുത്ത് തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഹിറ്റ ചിത്രമായ പ്രേമത്തിന് പിന്നാലെയാണ് അങ്കമാലി ഡയറീസും തെലുങ്കിലേക്ക് എത്തുന്നത്.

പുതുമുഖ ചിത്രം

ഒന്നും രണ്ടുമല്ല 86 പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് അങ്കമാലി ഡയറീസ്. അണിയറയില്‍ പുതുമുഖങ്ങളെ അവതരിപ്പിക്കാറുള്ള ഫ്രൈഡേ ഫിലിംസാണ് പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിയ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

നടനില്‍ നിന്ന് തിരക്കഥാകൃത്തിലേക്ക്

നടനായി തിളങ്ങിയ ചെമ്പന്‍ വിനോദ് ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രം സംവിധാനം ചെയ്തത് ലിജോ ജോസ് പല്ലിശേരിയായിരുന്നു. ഇരുവരും അങ്കമാലി സ്വദേശികളാണെന്ന് ചിത്രത്തിന് കൂടുതല്‍ സ്വാഭാവികത നല്‍കി.

തെലുങ്കിലും പുതുമുഖങ്ങള്‍

മലയാളത്തില്‍ 86 പുതുമുഖങ്ങളെ അണിനിരത്തിയ ചിത്രം തെലുങ്കിലേക്ക് എത്തുമ്പോള്‍ 80 പേരും പുതുമുഖങ്ങളാണ്. മലയാളത്തില്‍ ഉണ്ടായതുപോലെ പുതുമുഖങ്ങളെ വച്ചൊരു വിപ്ലവം തെലുങ്കിലും സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

വിന്‍സെന്റ് പെപ്പെ

അങ്കമാലി ഡയറീസിലെ നായകനായി വിന്‍സെന്റ് പെപ്പെ എന്ന കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിച്ചത് ആന്റണി വര്‍ഗീസ് ആയിരുന്നു. തെലുങ്കില്‍ വിന്‍സെന്റ് പെപ്പെ ആകുന്നത് വിശ്വക് സെന്‍ ആണ്. ആന്റണിയേപ്പോലെ പുതുമുമല്ല വിശ്വക് സെന്‍.

പുതിയ ദൃശ്യാനുഭവം

തെലുങ്ക് പ്രേക്ഷകര്‍ മലയാളികളേപ്പോലെ തന്നെ ഗഹന ശേഷിയുള്ളവരാണ്. അതുകൊണ്ട് തന്നെ ചിത്രത്തെ തെലുങ്ക് പ്രേക്ഷകര്‍ സ്വീകരിക്കും. അവര്‍ക്കിതൊരു പുതിയ ദൃശ്യാനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിത്രത്തിലെ നായകനായ വിശ്വക് പറഞ്ഞു.

അണിയറ പ്രവര്‍ത്തകര്‍

80 പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വന്മയെ പ്രൊഡക്ഷന്‍സ് ആണ്. ഹൈദ്രബാദായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. തെലുങ്ക് പതിപ്പിന്റെ സംവിധായകനേക്കുറിച്ചോ മറ്റ് സാങ്കേതിക പ്രവര്‍ത്തകരേക്കുറിച്ചോ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

English summary
Malayalam hit movie 'Angamaly Diaries' which released in March this year is all set to be remade in Telugu with yet-to-be-released 'Vellipomakey' actor Vishwak Sen as the lead. The team is yet to zero in on the director.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam