പന്ത് പെറുക്കാനും വെള്ളം ചുമക്കാനും ഒരു മടിയുമില്ല!! കട്ട ലോക്കലായി നടൻ ആന്റണി വർഗീസ്...

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ആന്റ്ണി വർഗീസ്. അങ്കമാലി ഡയറീസിലെ വിൻസന്റ് പെപ്പ എന്ന കഥാപാത്രമാണ് ആന്റണിയെ പ്രേക്ഷകർക്കിടയിൽ സുപരിചിതമാക്കിയത്. ആദ്യം ചിത്രം തന്നെ താരത്തിന്റെ കരിയറിൽ വൻ ഹൈപ്പ് നൽകിയിരുന്നു. ഇന്നും ആന്റണി വർഗീസ് എന്ന് കേൾക്കുമ്പോൾ അങ്കമാലി ഡയറീസിലെ പെപ്പ എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ മനസ്സിൽ ഓടി എത്തുന്നത്.

താരജാഡയില്ലാത്ത നാട്ടിലെ പയ്യൻ എന്ന ലേബലാണ് ആന്റണിക്കുളളത്. ശരിക്കും അങ്ങനെ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നാട്ടിൽ ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റെ വീഡിയോയാണ്. മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന പരിപാടിയാണിത്

 ഓപ്പണിങ് ബാറ്റ്സ്മാൻ

ഓപ്പണിങ് ബാറ്റ്സ്മാൻ

സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ താരത്തിന് ക്രിക്കറ്റ് കമ്പം ഉണ്ടായിരുന്നു. കമ്പനിക്കൂടി ബോയ്സ് എന്ന ക്രിക്കറ്റ് ടീമിന്റെ ഓപ്പണിങ് ബാറ്റ്സ്മാനാണ് ആന്റ്ണി. സിനിമയിൽ എത്തിയിട്ടും അതിനൊരു മാറ്റവുമില്ല. അങ്കാലിമാലിയിലും ഭ്രാന്തപ്രദേശങ്ങളിവുമൊക്കെ താരവും കൂട്ടരം ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ടത്രേ.

അന്നും ഇന്നും  ഒരുപോലെ

അന്നും ഇന്നും ഒരുപോലെ

സിനിമയിൽ വന്നതിനു ശേഷവും ആന്റണിക്ക് ഒരു മാറ്റവും വന്നിട്ടില്ല. അവർക്ക് ആന്റണി അനുവാണ്. താരജാഡകളില്ലാതെ കൂട്ടുകാരോടൊപ്പം ക്രിക്കറ്റ്കളിക്കുന്ന, പന്ത് പെറുക്കുന്ന, വെള്ളം ചുമക്കുന്ന അനു. അങ്ങനെ കാണാനാണ് താരത്തിനു താൽപര്യമത്രേ.

 സിനിമയിൽ എത്തിയപ്പോൾ  ഉണ്ടായ മാറ്റം

സിനിമയിൽ എത്തിയപ്പോൾ ഉണ്ടായ മാറ്റം

സിനിമയിൽ അഭിനയിച്ചതുകൊണ്ട് തനിയ്ക്ക് പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും താരം പറ‍യുന്നു. പണ്ടെന്നും ഒരു വിലയുമില്ലായിരുന്നു, എന്നാൽ ഇപ്പോൾ കുറച്ച് പേര് വന്ന് സെൽഫിയൊക്കെ എടുക്കുന്നുണ്ട്. ആ ഒരു വ്യത്യാസം മാത്രമാണ് ഉളളതെന്ന് താരം പറയുന്നു.

 മൂന്ന് ചിത്രങ്ങൾ

മൂന്ന് ചിത്രങ്ങൾ

2017ലാണ് സിനിമയിൽ ചുവട് വെച്ചതെങ്കിലും മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. അഭിനയിച്ച മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. അങ്കമാലി ഡയറീസ് എന്ന ചിത്രം താരത്തിന്റെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. പിന്നീട് തൊട്ട് അടുത്ത വർഷം പുറത്തു വന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിലും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആന്റണിയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ജെല്ലിക്കെട്ട്. ലിജോ ജോസ് പെല്ലശ്ശേരി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X