»   » പ്രശംസ വാനോളം കിട്ടി, എന്നാല്‍ അങ്കമാലി ഡയറീസിന്റെ ബോക്‌സോഫീസ് കലക്ഷനോ.. ?

പ്രശംസ വാനോളം കിട്ടി, എന്നാല്‍ അങ്കമാലി ഡയറീസിന്റെ ബോക്‌സോഫീസ് കലക്ഷനോ.. ?

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു താരപ്പൊലിമയും ഇല്ലാതെയാണ് ലിജോ ജോസ് പെല്ലിശ്ശേരി അങ്കമാലി ഡയറീസ് എന്ന ചിത്രമൊരുക്കിയത്. എണ്‍പത്തിയാറോളം പുതുമുഖ താരങ്ങള്‍ അണിനിരന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

മെക്‌സിക്കന്‍ അപാരതയുടെ മത്സരം മുരുകനോട്, നാല് ദിവസം കൊണ്ട് നേടിയ കലക്ഷന്‍ കേട്ടാല്‍ ഞെട്ടും!!

മോഹന്‍ലാല്‍, വിനീത് ശ്രീനിവാസന്‍, മഞ്ജു വാര്യര്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം അങ്കമാലി ഡയറീസിനെയും ചിത്രത്തിലെ അഭിനേതാക്കളെയും പ്രശംസിച്ച് രംഗത്തെത്തി. എന്നാല്‍ ചിത്രത്തിന്റെ സാമ്പത്തിക നില എങ്ങിനെയാണ്?

നാല് ദിവസത്തെ കലക്ഷന്‍

അങ്കമാലി ഡയറീസിന്റെ ബോക്‌സോഫീസ് കലക്ഷന്‍ സംബന്ധിച്ച് ഒത്തിരി കിംവദന്തികള്‍ പ്രചരിയ്ക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് ദിവസം കൊണ്ട് ചിത്രം 2.5 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി എന്നാണ് പുതിയ വിവരം.

മോശമല്ലാത്ത കലക്ഷന്‍

വലിയ ചിത്രങ്ങളുടെ ഒരു മേലാങ്കിയുമില്ലാത്ത അങ്കമാലി ഡയറീസിനെ സംബന്ധിച്ച് നാല് ദിവസം കൊണ്ട് രണ്ടരക്കോടി എന്ന കലക്ഷന്‍ ഒട്ടും മോശമല്ല. ചിത്രത്തിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിയ്ക്കുന്ന മൗത്ത് പബ്ലിസിറ്റിയും പ്രശംസയും തുടര്‍ന്നുള്ള ദിവസങ്ങളിലെ കലക്ഷനെ സഹായിക്കും എന്നാണ് വിലയിരുത്തലുകള്‍.

പ്രധാന നഗരങ്ങളില്‍

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ പ്രധാന റിലീസിങ് സെന്ററുകളില്‍ നിന്നും മികച്ച കലക്ഷനാണ് അങ്കമാലി ഡയറീസ് നേടിക്കൊണ്ടിരിയ്ക്കുന്നത്. വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്.

എന്താണ് അങ്കമാലി ഡയറീസ്

നടന്‍ ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. ഒട്ടും അതിഭാവുകത്വമില്ലാതെ എണ്‍പത്തിയാറോളം പുതുമുഖ താരങ്ങളെ കഥാപാത്രമാക്കി ഒരുക്കിയ ചിത്രം. അത് തന്നെയാണ് അങ്കമാലി ഡയറീസിന്റെ മികവും. പെപ്പെ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി വര്‍ഗ്ഗസ് മുതല്‍ ഓരോ കഥാപാത്രവും ചിത്രത്തിലെ തങ്ങളുടെ പ്രകടനത്തിന് പ്രേക്ഷക പ്രശംസ നേടുന്നു.

എന്നാല്‍ മെക്‌സിക്കന്‍ അപാരത

അങ്കമാലി ഡയറീസിനൊപ്പം മാര്‍ച്ച് മൂന്നിന് തന്നെ റിലീസ് ചെയ്ത ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രം കലക്ഷന്‍ റെക്കോഡുകളെ ബേധിച്ച് മുന്നേറുകയാണ്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രം നാല് ദിവസം കൊണ്ട് പത്ത് കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടി എന്നത് അതിശയകരമാണ്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്‍.

English summary
Angamaly Diaries Box Office: Here Is How Much The Film Collected In 4 Days!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam