രണ്ട് നേരം ഭക്ഷണവും ഷട്ടിലും, മേക്കോവര്‍ രഹസ്യം പങ്കുവെച്ച് നടി അന്ന രാജന്‍

By Midhun Raj

അങ്കമാലി ഡയറീസിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അന്ന രാജന്‍. യഥാര്‍ത്ഥ പേരിനേക്കാള്‍ ലിച്ചി എന്ന തന്റെ കഥാപാത്രത്തിന്റെ പേരിലാണ് നടി കൂടുതല്‍ അറിയപ്പെടുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിലൂടെ മികച്ച തുടക്കമാണ് അന്ന രാജന് മോളിവുഡില്‍ ലഭിച്ചത്. അങ്കമാലി ഡയറീസിന് പിന്നാലെ മോഹന്‍ലാല്‍, പൃഥ്വിരാജ് ഉള്‍പ്പെടെയുളള താരങ്ങളുടെയെല്ലാം നായികയായി നടി അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അയ്യപ്പനും കോശിയുമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം.

സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജിന്‌റെ ഭാര്യയുടെ വേഷത്തില്‍ ശ്രദ്ധേയ പ്രകടനമാണ് ലിച്ചി കാഴ്ചവെച്ചത്. അയ്യപ്പനും കോശിക്കും പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം സിനിമാ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്.

ലിച്ചിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ

ലിച്ചിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതുച്ചേരിയില്‍ വെച്ചെടുത്ത മേക്കോവര്‍ ചിത്രങ്ങളായിരുന്നു നടിയുടെതായി തരംഗമായത്. അതേസമയം തന്റെ മേക്കോവറിനെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന മനസുതുറന്നിരുന്നു. ഭക്ഷണം രണ്ടുനേരം മാത്രമാണ് ഈ സമയത്ത് കഴിച്ചിരുന്നതെന്ന് നടി പറയുന്നു.

ഏറെ നേരം ഷട്ടിലും കളിച്ചിരുന്നു

ഏറെ നേരം ഷട്ടിലും കളിച്ചിരുന്നു. മേക്ക് ഓവറിന് ശേഷമുളള ഫോട്ടോഷൂട്ട് പുതുച്ചേരിയില്‍ വെച്ചായിരുന്നു എന്നും നടി പറഞ്ഞു. ഒത്തിരി സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ലോക്ഡൗണ്‍ സമയത്ത് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പുറത്തൊന്നും പോകുന്നില്ല. എന്‍ഗേജ് ചെയ്യിക്കുന്ന ഒന്നും തന്നെയില്ല. അങ്ങനെയാണ് മേക്ക് ഓവറിനെ കുറിച്ച് ചിന്തിച്ചതെന്നും അന്ന പറഞ്ഞു.

അതേസമയം നാല് സിനിമകളാണ് അന്ന

അതേസമയം നാല് സിനിമകളാണ് അന്ന രാജന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇടുക്കി ബ്ലാസ്‌റ്റേഴ്‌സ്, തലനാരിഴ, രണ്ട് എന്നിവയെല്ലാം നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങളാണ്. സിനിമയില്‍ എത്തുന്നതിന് സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് ആയിരുന്നു താരം. പിന്നീട് അങ്കമാലി ഡയറീസില്‍ അവസരം ലഭിക്കുകയായിരുന്നു.

നാല് വര്‍ഷത്തെ കരിയറില്‍

നാല് വര്‍ഷത്തെ കരിയറില്‍ പത്തിലധികം സിനിമകളിലാണ് നടി വേഷമിട്ടത്. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം മധുരരാജ എന്ന ചിത്രത്തിലും അന്ന അഭിനയിച്ചിരുന്നു. വൈശാഖിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ലിസി എന്ന റോളിലാണ് നടി അഭിനയിച്ചത്. മധുരരാജയിലെ അന്നയുടെ റോളും ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി ചിത്രം ബോക്‌സോഫീസില്‍ നിന്നും നൂറ് കോടി കളക്ഷന്‍ നേടിയിരുന്നു. മോഹന്‍ലാലിന്റെ നായികയായി വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് ലിച്ചി അഭിനയിച്ചത്.

Recommended Video

മമ്മൂട്ടി ലിച്ചിയെ വിളിച്ച് പറഞ്ഞതെന്ത്? | filmibeat Malayalam

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: anna rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X