ആനപ്പറമ്പിലെ വേൾഡ്കപ്പുമായി ആന്റണി വർഗീസ് എത്തുന്നു, ഇനി സെവൻസും പഠിപ്പിക്കും...
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് ആന്റണി വർഗീസ്. ആദ്യ ചിത്രം തന്നെ വൻ ഹൈപ്പായിരുന്നു താരത്തിന് നൽകിയത്. അങ്കമാലി ഡയറീസിനു ശേഷം പുറത്തിറങ്ങിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പട്ടിരുന്നു. ഇപ്പോഴിത പുതിയ ചിത്രവുമായി എത്തുകയാണ് താരം.

നവാഗതനായ നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്യുന്ന 'ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്' എന്ന ചിത്രത്തിൽ സെവൻസ് കളിക്കാരനായിട്ടാൺ് ആന്റണി എത്തുന്നത്. സംസ്ഥാന സെവൻസ് കളിക്കാരനായ ഹിഷാം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു പ്രമുഖ ക്ലബ്ബ് സംഘടിപ്പിക്കുന്ന അണ്ടര്‍-12 ചാമ്പ്യന്‍ഷിപ്പിനുവേണ്ടി ഒരു സംഘം കുട്ടികളെ പരിശീലിപ്പിക്കാന്‍ ഹിഷാം എത്തുന്നു. തുടർന്നു നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
ആന്റണിയെ കൂടാതെ ബാലു വര്‍ഗീസ്, മനോജ് കെ ജയന്‍, സൗജു കുറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അച്ചാപ്പു മൂവി മാജിക്, മാസ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് സ്റ്റാൻലി സി.എസ്., ഫൈസൽ ലത്തീഫ് എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരുന്നതും നിഖില്‍ പ്രേംരാജ് തന്നെയാണ്. ക്യാമറ- ഫായിസ് സിദ്ധിഖ്, സംഗീതം- ജെയ്ക്സ് ബിജോയ്. സെപ്റ്റംബറില്‍ മലപ്പുറത്ത് ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications











