വീണ്ടും അച്ഛനായ സന്തോഷത്തില്‍ നടന്‍ അപ്പാനി ശരത്; ജനിച്ചത് മകനാണ്, ചിത്രമടക്കം പുറത്ത് വിട്ട് താരം

കഴിഞ്ഞ ആഴ്ചയാണ് തന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും വൈകാതെ ഒരു കുഞ്ഞതിഥി കൂടി വീട്ടിലേക്ക് എത്തുമെന്നുള്ള കാര്യം നടന്‍ ശരത് അപ്പാനി പുറംലോകത്തെ അറിയിക്കുന്നത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കാത്തിരുന്ന സന്തോഷ വന്നെത്തിയെന്ന് പറയുകയാണ് നടന്‍.

സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് രണ്ടാമതും അച്ഛനായെന്ന സന്തോഷം ശരത് പങ്കുവെച്ചത്. 'ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരാള്‍ വന്ന കാര്യം അത്രയധികം സന്തോഷത്തോടെ നിങ്ങളുമായി പങ്കുവെക്കുകയാണ്. ഞങ്ങളുടെ രണ്ടാമത്തെ വലിയ സന്തോഷത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഇത്തവണ ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചിരിക്കുകയാണ്.വളരെയധികം സന്തോഷത്തിലാണിപ്പോള്‍. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചവരോടും ആശംസകള്‍ അറിയിച്ചവരോടുമൊക്കെ നന്ദിയും സ്‌നേഹവും അറിയിക്കുകയാണ്. എന്നം അപ്പാനി ശരത് കുറിച്ചു.

appani-sarath

മകന്റെ കൈ മാത്രം കാണിച്ച് കൊണ്ടുള്ള ഫോട്ടോയായിരുന്നു താരം പുറത്ത് വിട്ടത്. സിനിമാ മേഖലയില്‍ നിന്നുള്ള പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം അപ്പാനി ശരത്തിനും ഭാര്യ രേഷ്മയ്ക്കും ആശംസകള്‍ അറിയിച്ച് എത്തുകയാണ്. കുഞ്ഞിന്റെ ഫോട്ടോ കൂടി പുറത്ത് വിടണമെന്നുള്ള ആവശ്യവുമായി നിരവധി പേരാണ് എത്തുന്നത്.

Recommended Video

സിനിമ തന്ന സൗഭാഗ്യങ്ങളെക്കുറിച്ച് അപ്പാനി ശരത്‌ | Filmibeat Malayalam

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ നടനാണ് ശരത് കുമാര്‍ എന്ന അപ്പാനി ശരത്. ആദ്യ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പേരിനൊപ്പം കഥാപാത്രത്തിന്റെ പേര് കൂടി ചേര്‍ന്നാണ് അപ്പാനി ശരത് ആവുന്നത്. സിനിമയിലെത്തിയതിന് തൊട്ട് പിന്നാലെ 2017 ലാണ് ശരത്തും രേഷ്മയും തമ്മില്‍ വിവാഹിതരാവുന്നത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു താരവിവാഹം. 2018 ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ഇപ്പോള്‍ മകന്‍ കൂടി പിറന്നതിന്റെ സന്തോഷത്തിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X