»   » മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ പകച്ചു, ക്ഷോഭിച്ച് സംവിധായകന്‍ ഇറങ്ങിപ്പോയി

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ പകച്ചു, ക്ഷോഭിച്ച് സംവിധായകന്‍ ഇറങ്ങിപ്പോയി

Posted By: Nihara
Subscribe to Filmibeat Malayalam

വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം കേട്ട് പ്രകോപിതനായ സംവിധായകന്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി. എറണാകുളം പ്രസ്‌ക്ലബിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അങ്കമാലി ഡയറീസ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് പത്രസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്.

അങ്കമാലി ഡയറീസ് സിനിമയുടെ പ്രചാരണതാര്‍ത്ഥം താരങ്ങളെ വഴിയില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് സംവിധായകനെ പ്രകോപിതനാക്കിയത്. ഇന്നോവ കാറിന്റെ ഗ്ലാസ് ഉള്‍പ്പടെ മറച്ചു കൊണ്ട് സ്റ്റിക്കര്‍ ഒട്ടിച്ചത് നിയമവിരുദ്ധമല്ലേയെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ പോലീസ് കാറിന് പിഴ ചുമത്തിയിരുന്നില്ലേയെന്നുമാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ചോദ്യത്തിന് വ്യക്തമായ നല്‍കിയ ഉത്തരം നല്‍കാതെ സംവിധായകന്‍ ക്ഷുഭിതനാവുകയായിരുന്നുവെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സിനിമാക്കാരുടെ പിഴവ് ചൂണ്ടിക്കാണിച്ചു

അങ്കമാലി ഡയറീസ് സിനിമയുടെ പ്രചരാണവുമായി ബന്ധപ്പെട്ട് സഞരിക്കുകയായിരുന്ന താരങ്ങളെ വഴിയിലിറക്കി ചോദ്യം ചെയ്ത പോലീസ് നടപടിയെ ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ സിനിമാ പ്രവര്‍ത്തകരുടെ ഭാഗത്തും പിഴവില്ലേയെന്ന് ചോദിച്ചതോടെയാണ് സംവിധായകന്‍ ഇറങ്ങിപ്പോയത്.

ക്ഷോഭിച്ച് ഇറങ്ങിപ്പോയി

ഇന്നോവ കാറിന്റെ ഗ്ലാസ് ഉള്‍പ്പടെ മറച്ചു കൊണ്ട് സ്റ്റിക്കര്‍ ഒട്ടിച്ചത് നിയമവിരുദ്ധമല്ലേയെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ പോലീസ് കാറിന് പിഴ ചുമത്തിയിരുന്നില്ലേയെന്നുമാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഇതോടെ സംവിധായകന്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

തടഞ്ഞു നിര്‍ത്തി അപമാനിച്ചു

അങ്കമാലി ഡയറീസിലെ താരങ്ങള്‍ക്കെതിരെ പോലീസിന്റെ സദാചാര പോലീസിങ്ങെന്ന് പരാതി. ചിത്രത്തിന്റെ സംവിധായകനായ ലിജോ പെല്ലിശ്ശേരി തന്നെയാണ് സംഭവം ഫേസ് ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് സിനിമയുടെ പ്രചരണത്തിനായി പോയവര്‍ക്കാണ് തിയേറ്ററിന് മുന്നില്‍ത്തന്നെ ദുരനുഭവമുണ്ടായതെന്ന് സംവിധായകന്‍ പറഞ്ഞു. ഫേസ് ബുക്ക് ലൈവിലൂടെയാണ് സംവിധായകന്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്.

മോശമായി സംസാരിച്ചുവെന്ന് പരാതി

മൂവാറ്റുപുഴ ഭാഗത്ത് പ്രമോഷനുമായി പോവുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു പോലീസ് വാഹനം മുന്നില്‍ തടസ്സം സൃഷ്ടിച്ച് നിര്‍ത്തുകയും ചിത്രത്തിലെ താരങ്ങളെ നിര്‍ബന്ധപൂര്‍വ്വം പുറത്തിറക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി.

English summary
Lijo Jose Pellisery about moral policing issue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam