»   »  ഇവനാണ് ആ തെണ്ടിയെന്ന് വിജയ് ബാബു, അങ്കമാലിയുടെ വ്യാജപതിപ്പ് പ്രചരിച്ചവനു നേരെ നിര്‍മ്മാതാവ്

ഇവനാണ് ആ തെണ്ടിയെന്ന് വിജയ് ബാബു, അങ്കമാലിയുടെ വ്യാജപതിപ്പ് പ്രചരിച്ചവനു നേരെ നിര്‍മ്മാതാവ്

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  86 പുതുമുഖങ്ങളെ അണിനിരത്തി വിജയ് ബാബു സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇതിനിടയിലാണ് സിനിമാ വ്യവസായത്തെത്തന്നെ ഒന്നടങ്കം നശിപ്പിക്കുന്ന വ്യാജ പതിപ്പ് ഭീഷണി നേരിട്ടത്. ചിത്രത്തിന്റെ വ്യാജപതിപ്പ് ഫേസ്ബുക്കിലൂടെയാണ് പ്രദര്‍ശിപ്പിച്ചത്. തെന്നിന്ത്യന്‍ സിനിമയെ ഒന്നടങ്കം നശിപ്പിക്കുന്ന ഈ പ്രവണത തുടങ്ങിയിട്ട് കുറച്ചു കാലമായി. സൂര്യയുടെ പുതിയ ചിത്രമായ സിങ്കം 3 ഇത്തരത്തില്‍ ഭീഷണി നേരിട്ടിരുന്നു. തമിഴ് റോക്കേഴ്‌സ് വെബ് പേജായിരുന്നു അതിനു പിന്നില്‍. പിന്നീട് മല്ലു സൈബര്‍ പേജാണ് അതിനു താഴിട്ടത്.

  ചിത്രം കൂടുതല്‍ ഫേസ് ബുക്ക് പേജുകളിലേക്ക് പ്രവഹിക്കുന്നതിനിടയിലാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. അതോടു കൂടിയാണ് സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചത്. സിനിമയുടെ വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചവര്‍ക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

  ശക്തമായ പ്രതികരണവുമായി നിര്‍മ്മാതാവ്

  സംഭവത്തെക്കുറിച്ച്ശക്തമായി പ്രതികരിച്ചു കൊണ്ട് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു രംഗത്തു വന്നിട്ടുണ്ട്. സാന്ദ്രാ തോമസുമായുള്ള പ്രശ്‌നത്തിനു ശേഷം തിയേറ്ററുകളിലേക്കെത്തിയ ചിത്രം നിര്‍മ്മിച്ചത് വിജയ് ബാബുവാണ്.

  ചിത്രം ചോര്‍ത്തിയവരെ വെറുതെ വിടില്ല

  തിയേറ്ററില്‍ നിന്ന് ലൈവായി ചിത്രം ഫേസ് ബുക്കില്‍ പ്രദര്‍ശിപ്പിച്ചുവെന്ന് പറയപ്പെടുന്ന ഒരാളുടെ ചിത്രം വിജയ് ബാബു പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവരെ വെറുതെ വിടില്ലെന്നും കുറിച്ചിട്ടുണ്ട്.

  മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കും ചിത്രം ഇഷ്ടപ്പെട്ടു

  മലയാള സിനിമയിലെ മാറ്റത്തിനു വഴി തെളിയിച്ച അങ്കമാലി ഡയറീസ് പ്രേക്ഷകര്‍ക്കു മാത്രമല്ല സിനിമാ മേഖലയിലുള്ളവര്‍ക്ക് വരെ ഏറെ ഇഷ്ടമായിട്ടുണ്ട്. മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ ചിത്രം കണ്ടതിനു ശേഷം പ്രതികരണം ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിരുന്നു.

  അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും മിന്നിച്ചു

  അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും ഒരു കൈ നോക്കാനൊരുങ്ങി ചെമ്പന്‍ വിനോദാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. നായകനു നായികയും വില്ലനുമുള്‍പ്പടെ 86 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. പ്രമുഖ താരങ്ങളെ ഉല്‍പ്പെടുത്താതെയും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ സിനിമ ചെയ്യാമെന്ന് ലിജോ തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്.

  വിജയ് ബാബു നിര്‍മ്മിച്ച ചിത്രം

  സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ശേഷം വിജയ് ബാബു ഒറ്റയ്ക്ക് നിര്‍മ്മിച്ച ചിത്രമാണ് അങ്കമാലി ഡയറീസ്. ഇവര്‍ തമ്മിലുള്ള പിണക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമ പുറത്തിറങ്ങിയതിനു ശേഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുമിച്ചുള്ള ഫേസ്ബുക്ക് വിഡിയോ ഇപ്പോ ഫേസ്ബുക്കില്‍ വൈറലാണ്.

  വിജയ് ബാബുവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് കാണാം

  English summary
  While the much-talked about Lijo Pelliserry's movie Angamaly Diaries is still running to packed theaters, a pirated version of the movie has surfaced online. A few Facebook pages posted some of the movie clippings. Some pages even uploaded the whole film.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more