»   » അങ്കമാലിക്കാരെ ഏറ്റെടുത്ത് നിവിന്‍ പോളി, ക്ലൈമാക്സ് പൊളിച്ചു, എല്ലാം ഇഷ്ടപ്പെട്ടു

അങ്കമാലിക്കാരെ ഏറ്റെടുത്ത് നിവിന്‍ പോളി, ക്ലൈമാക്സ് പൊളിച്ചു, എല്ലാം ഇഷ്ടപ്പെട്ടു

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കട്ടലോക്കല്‍ എന്ന ടാഗ് ലൈനുമായി തിയേറ്ററുകളിലേക്കെത്തിയ അങ്കമാലി ഡയറീസ് മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയെ പ്രേക്ഷകര്‍ മാത്രമല്ല സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം കണ്ട് താരങ്ങള്‍ വരെ ഫഌറ്റായെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  ചിത്രം കണ്ട് മോഹന്‍ലാല്‍ , പൃഥ്വിരാജ്, തുടങ്ങിയവര്‍ അഭിപ്രായം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സിനിമാ മേഖലയിലെ തന്നെ പ്രമുഖരെല്ലാം ലിജോയെയും ടീമിനെയും അഭിനന്ദിച്ച് രംഗത്തു വന്നിട്ടുണ്ട്. നിവിന്‍ പോളിയാണ് അങ്കമാലി കണ്ട് ഏറ്റുവുമൊടുവില്‍ പ്രശംസയുമായി എത്തിയിരിക്കുന്നത്.

  അങ്കമാലിയെക്കുറിച്ച് കേട്ടതെല്ലാം സ്ക്രീനിലെത്തിച്ചതിന് നന്ദി

  അങ്കമാലിയെക്കുറിച്ച് ഇത്രകാലവും കേട്ടതിനെയെല്ലാം സ്‌ക്രീനിലെത്തിച്ചതിന് നന്ദിയുണ്ടെന്നും എല്ലാ ഫ്രെയ്മുകളും ആസ്വദിച്ചെന്നും നിവിന്‍ പറയുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ഒരുപാട് കാലം തന്‍റെ മനസ്സിലുണ്ടാവുമെന്നും താരം കുറിച്ചിട്ടുണ്ട്.

  പുതുമയുള്ള കഥ

  ഈ കഥാപാത്രങ്ങളെല്ലാം ഒരുപാടുകാലം എന്റെ മനസിലുണ്ടാവും. കാസ്റ്റിംഗ്, പ്രകടനങ്ങള്‍, കഥ.. എല്ലാം ഏറെ പുതുമയുള്ളതും യഥാര്‍ഥവുമായിരുന്നു. എല്ലാ ഫ്രെയ്മുകളും ആസ്വദിച്ചു. പിന്നെ ആ ക്ലൈമാക്‌സ്!! എന്ത് ഉജ്ജ്വലമായിരുന്നു ആ കൂട്ടായ പ്രയത്‌നം? മലയാളസിനിമയിലെ ഒരു പുതിയ അധ്യായം നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. അങ്കമാലി ഡയറീസിന്റെ സംഘാംഗങ്ങള്‍ക്കെല്ലാം എന്റെ അഭിനന്ദനങ്ങളെന്നും നിവിന്‍ കുറിച്ചിട്ടുണ്ട്.

  പ്രേക്ഷകര്‍ എന്നേ ഏറ്റെടുത്തു കഴിഞ്ഞു

  പരീക്ഷണ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 86 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് സിനിമ ഇറക്കിയത്. മറ്റൊരു സംവിധായകനും കാണിക്കാത്ത ധൈര്യമാണ് ലിജോ പ്രകടിപ്പിച്ചിട്ടുള്ളത്.

  മലയാള സിനിമയിലെ മാറ്റം

  അങ്കമാലി ഡയറീസ് മലയാള സിനിമയിലെ മിടുക്കുള്ള മാറ്റത്തെയാണ് കുറിച്ചിട്ടത്. ഈ ഡയറിയുടെ താളുകളിലോരോന്നിലും തുടര്‍ന്നങ്ങോട്ട് നമ്മുടെ കാഴ്ചകളെ അമ്പരപ്പിക്കാന്‍ പോന്ന പ്രതിഭകളുടെ പേരുകളുണ്ട്. സര്‍വ്വമേഖലയിലും ലിജോ പെല്ലിശേരി എന്ന പ്രതിഭയുടെ കയ്യടയാളം പതിഞ്ഞിട്ടുമുണ്ട്. മലയാളത്തിലെ മികച്ച സ്വഭാവ നടന്‍മാരിലൊരാളായ ചെമ്പന്‍ വിനോദ് ജോസാണ് അങ്കമാലി ഡയറീസിന്റെ രചയിതാവ്.

  അധികമാര്‍ക്കും അറിയില്ല

  അങ്കമാലിക്ക് മാത്രം ചിരപരിചിതമായ ചില ശീലങ്ങളിലൂടെ കുറേ സാധാരണക്കാരുടെ ജീവിതം പറയുകയാണ് അങ്കമാലി ഡയറീസ്. പള്ളിയും പെരുന്നാളും പോര്‍ക്ക് കച്ചവടവുമായി ജീവിക്കുന്ന തനിക്ക് പരിചയമുള്ള നാടിന്റെ, നാട്ടുകാരുടെ കഥയെന്നാണ് ചെമ്പനും അങ്കമാലി ഡയറീസിനെ വിശേഷിപ്പിച്ചത്.

  English summary
  Angamaly Diaries is continuing its good run at the Kerala Box Office. Directed by Lijo Jose Pellissery and produced by Vijay Babu, the film marks the debut of actor Chemban Vinod Jose as a scenarist. The film also stars Chemban Vinod Jose along with 86 new comers in important roles, which is a first for Malayalam cinema.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more