ആദ്യം മോഹന്‍ലാല്‍ ഇപ്പോള്‍ പൃഥ്വിരാജ്, പുതുമുഖങ്ങള്‍ക്ക് ഇതില്‍പ്പരമൊരു ഭാഗ്യം ഇനി ലഭിക്കാനുണ്ടോ??

മോഹന്‍ലാലിന് പുറമെ പൃഥ്വിരാജാണ് ഇപ്പോള്‍ അങ്കമാലി ഡയറീസിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിട്ടുള്ളത്.

By Nihara

കട്ടലോക്കല്‍ എന്ന ടാഗ് ലൈനുമായി തിയേറ്ററുകളിലേക്കെത്തിയ അങ്കമാലി ഡയറീസ് മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയെ പ്രേക്ഷകര്‍ മാത്രമല്ല സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം കണ്ട് താരങ്ങള്‍ വരെ ഫഌറ്റായെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രം കണ്ട് മോഹന്‍ലാല്‍ അഭിപ്രായം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

മോഹന്‍ലാലിന് പുറമെ പൃഥ്വിരാജാണ് ഇപ്പോള്‍ അങ്കമാലി ഡയറീസിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുള്ളത്. ചിത്രം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നാണ് പൃഥ്വിയും കുറിച്ചിട്ടുള്ളത്. ചിത്രത്തിലെ 86 പുതുമുഖങ്ങളെയും മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്യുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെ ഒരിക്കല്‍ കൂടി വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുകയാണ് താനെന്നും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്.

അങ്കമാലി ഡയറീസിനെക്കുറിച്ച് പൃഥ്വിരാജ്

സ്റ്റണ്ണിങ്ങ് പീസ് ഓഫ് ഫിലിം മേക്കിങ്ങ്

അങ്കമാലി ഡയറീസിനെക്കുറിച്ച് പൃഥ്വിരാജ് ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. 86 പുതുമുഖങ്ങളെയും മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ലിജോയ്‌ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സിറ്റി ഓഫ് ഗോഡില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു

പരീക്ഷണത്തെ സ്വീകരിച്ച് പ്രേക്ഷകര്‍

പരീക്ഷമ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 86 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് സിനിമ ഇറക്കിയത്. മറ്രൊരു സംവിധായകനും കാണിക്കാത്ത ധൈര്യമാണ് ലിജോ പ്രകടിപ്പിച്ചിട്ടുള്ളത്.

മലയാള സിനിമയിലെ മാറ്റം

മാറ്റത്തിന്‍റെ തുടക്കം

അങ്കമാലി ഡയറീസ് മലയാള സിനിമയിലെ മിടുക്കുള്ള മാറ്റത്തെയാണ് കുറിച്ചിട്ടത്. ഈ ഡയറിയുടെ താളുകളിലോരോന്നിലും തുടര്‍ന്നങ്ങോട്ട് നമ്മുടെ കാഴ്ചകളെ അമ്പരപ്പിക്കാന്‍ പോന്ന പ്രതിഭകളുടെ പേരുകളുണ്ട്. സര്‍വ്വമേഖലയിലും ലിജോ പെല്ലിശേരി എന്ന പ്രതിഭയുടെ കയ്യടയാളം പതിഞ്ഞിട്ടുമുണ്ട്. മലയാളത്തിലെ മികച്ച സ്വഭാവ നടന്‍മാരിലൊരാളായ ചെമ്പന്‍ വിനോദ് ജോസാണ് അങ്കമാലി ഡയറീസിന്റെ രചയിതാവ്.

അധികമാര്‍ക്കും അറിയില്ല

അങ്കമാലിയുടെ കഥ

അങ്കമാലിക്ക് മാത്രം ചിരപരിചിതമായ ചില ശീലങ്ങളിലൂടെ കുറേ സാധാരണക്കാരുടെ ജീവിതം പറയുകയാണ് അങ്കമാലി ഡയറീസ്. പള്ളിയും പെരുന്നാളും പോര്‍ക്ക് കച്ചവടവുമായി ജീവിക്കുന്ന തനിക്ക് പരിചയമുള്ള നാടിന്റെ, നാട്ടുകാരുടെ കഥയെന്നാണ് ചെമ്പനും അങ്കമാലി ഡയറീസിനെ വിശേഷിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X