അപ്പാനി രവിയെ മോഹന്‍ലാലിനങ്ങ് ബോധിച്ചു!!! അടുത്ത ചിത്രത്തിലും ശരത് ലാലിനൊപ്പം...

By Karthi

86 പുതുമുഖങ്ങളുമായി എത്തി ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകന്‍ മലയാള സിനിമയ്ക്ക് ഈ വര്‍ഷം സമ്മാനിച്ച ബ്ലോക്കബസ്റ്ററാണ് അങ്കമാലി ഡയറീസ്. പ്രധാനകഥാപാത്രങ്ങളും നായകനും വില്ലനുമെല്ലാം പുതുമുഖങ്ങളായ ചിത്രം മലയാളത്തിന് സമ്മാനിച്ചത് കഴിവുള്ള ഒരു പിടി അഭിനേതാക്കളെയാണ്. അങ്കമാലി ഡയറീസിന് ശേഷം അവര്‍ മറ്റ് സിനിമകളിലും കരാറായി കഴിഞ്ഞു.

അങ്കമാലി ഡയറീസ് പുറത്തിറങ്ങിയപ്പോള്‍ ഏറ്റവും അധികം സംസാര വിഷയമായി മാറിയത് ചിത്രത്തിലെ പ്രധാന വില്ലനായ അപ്പാനി രവിയെ അവതരിപ്പിച്ച ശരത് കുമാര്‍ എന്ന മെലിഞ്ഞ പയ്യനായിരുന്നു. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശരത്തിന് പിന്നെ തിരഞ്ഞ് നോക്കേണ്ടി വന്നില്ല.

പോക്കിരി സൈമണ്‍

പോക്കിരി സൈമണ്‍

അങ്കമാലി ഡയറീസിന് ശേഷം ശരത് അഭിനയിക്കുന്നത് സണ്ണി വെയിന്‍ നായകനായി എത്തുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലാണ്. ഡാര്‍വിന്റെ പരിണാമം സംവിധാനം ചെയ്ത ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ആരാധകനായ ഒരു മുഴുനീള കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശരത് അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിനൊപ്പം

മോഹന്‍ലാലിനൊപ്പം

ലാല്‍ ജോസ് തന്റെ കരിയറില്‍ ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലായി വേഷമിടുന്നു. ആ കോളേജിലെ വിദ്യാര്‍ത്ഥിയുടെ വേഷമാണ് ശരതിന്. മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ ശരത്തിന് രണ്ട് ഗെറ്റപ്പാണ്.

വീണ്ടും മോഹന്‍ലാലിനൊപ്പം

വീണ്ടും മോഹന്‍ലാലിനൊപ്പം

വെളിപാടിന്റെ പുസ്തകത്തിന് പിന്നാലെ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിലേക്കും ശരത്തിനെ കാസ്റ്റ് ചെയ്തിരിക്കുകയാണ്. അടുത്ത മാസം ചിത്രികരണം നടക്കുന്ന ഒടിയനിലാണ് ശരത് വീണ്ടും മോഹന്‍ലാലിന് ഒപ്പമെത്തുന്നത്.

ഒപ്പം മഞ്ജുവാര്യരും പ്രകാശ് രാജും

ഒപ്പം മഞ്ജുവാര്യരും പ്രകാശ് രാജും

മോഹന്‍ലിനൊപ്പം വന്‍ താര നിരതന്നെയാണ് ചിത്രത്തിലുള്ളത്. മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുന്ന ചിത്രത്തില്‍ പ്രധാന വില്ലനായി എത്തുന്നത് പ്രകാശ് രാജാണ്. മുതിര്‍ന്ന ഈ താരങ്ങള്‍ക്കൊപ്പം ക്യാമറയ്ക്ക് മുന്നിലെത്താനുള്ള അവസരമാണ് ശരത്തിന് ലഭിച്ചിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണിയിലും

കായംകുളം കൊച്ചുണ്ണിയിലും

ഒടിയന് പിന്നാലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയിലും ശരത്ത് വേഷമിടുന്നു. നിവിന്‍ പോളിയ കായംകുളം കൊച്ചുണ്ണിയാകുന്ന ചിത്രത്തില്‍ അമല പോള്‍, പുതുമുഖം പ്രിയങ്ക തിമേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്നു.

ഒരുപിടി ചിത്രങ്ങള്‍

ഒരുപിടി ചിത്രങ്ങള്‍

ആദ്യ ചിത്രത്തിന് പിന്നാലെ ഒരു പിടി ചിത്രങ്ങളാണ് ശരത്തിനെ തേടിയെത്തിയിരിക്കുന്നത്. പോക്കിരി സൈമണും വെളിപാടിന്റെ പുസ്തകവും ഉടനെ തിയറ്ററിലെത്തും. നീരജ് മാധവിന്റെ പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ധ്യാന്‍ ശ്രീനിവാസന്റെ സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥന്‍, ഒടിയന്‍, കായംകുളം കൊച്ചുണ്ണി എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

ഔദ്യോഗിക സ്ഥിരീകരണം

ഔദ്യോഗിക സ്ഥിരീകരണം

ഒടിയന്‍, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുമായി ശരത് കുമാര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. കഥാപാത്രം സംബന്ധിച്ച വിവരങ്ങളും മറ്റു കാര്യങ്ങളും ഉടന്‍ പ്രഖ്യാപിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X