അങ്കമാലി ഡയറിസീന്റെ വിശേഷങ്ങള്‍ ഇനിയും തീരുന്നില്ല! ഇത്തവണ ചിത്രം പോവുന്നത് സൗത്ത് കൊറിയയിലേക്ക്!
അങ്കമാലിയുടെ കഥ പറഞ്ഞ നവാഗതനായ ലിജോ ജോസഫ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമയായിരുന്നു അങ്കമാലി ഡയറീസ്. തന്റെ സിനിമയില്‍ പുതുമുഖങ്ങളെ കൊണ്ട് വരുന്നതില്‍ ഒരു മടിയുമില്ലാത്ത ലിജോ ചിത്രത്തില്‍ നായകനും നായികയുമടക്കം 89 പുതുമുഖങ്ങളെയായിരുന്നു അണി നിരത്തിയിരുന്നത്.
സൂപ്പര്‍ താരങ്ങളുടെ പിന്തുണയൊന്നുമില്ലാതെയായിരുന്നു തിയറ്ററുകളിലെത്തിയ സിനിമയുടെ കഥയൊരുക്കിയത് നടന്‍ ചെമ്പന്‍ വിനോദായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു സിനിമ നിര്‍മ്മിച്ചത്.
2017 ന്റെ ആദ്യ മാസങ്ങളില്‍ പുറത്തിറങ്ങിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ മാസങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

മലയാളത്തില്‍ നിന്നും കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ഭാഗ്യം അങ്കമാലി ഡയറീസിന് കിട്ടിയിരുന്നു. ഇപ്പോള്‍ മറ്റൊരു സുവര്‍ണാവസരം കൂടി സിനിമയെ തേടി എത്തിയിരിക്കുകയാണ്. സൗത്ത് കൊറിയയില്‍ നിന്നും അടുത്ത് വരാനിരിക്കുന്ന ബുസന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അങ്കമാലി ഡയറീസും പങ്കെടുക്കാന്‍ പോവുകയാണ്.
മുമ്പ് പൃഥ്വിരാജ് നായകനായി അഭിനയിച്ച ഉറുമി ഈ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോയിയിരുന്നു. ശേഷം അങ്കമാലി ഡയറീസും രാജമൗലിയുടെ ബ്രഹ്മണ്ഡ ചിത്രം ബാഹുബലിയും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.


Click it and Unblock the Notifications