»   » അങ്കമാലി ഡയറീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു! സൂപ്പര്‍സ്റ്റാറുകള്‍ക്ക് വെല്ലുവിളിയാകുമോ?

അങ്കമാലി ഡയറീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു! സൂപ്പര്‍സ്റ്റാറുകള്‍ക്ക് വെല്ലുവിളിയാകുമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

പുതുമുഖങ്ങളെ അണി നിരത്തി കേരളത്തില്‍ തരംഗമായി മാറിയ സിനിമയാണ് അങ്കമാലി ഡയറീസ്. ഈ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് സിനിമകളുടെ പട്ടികയിലായിരുന്നു സിനിമയും. സൂപ്പര്‍ താരങ്ങളുടെ പിന്തുണയൊന്നുമില്ലാതെയായിരുന്നു തിയറ്ററുകളിലെത്തിയ സിനിമയുടെ കഥയൊരുക്കിയത് നടന്‍ ചെമ്പന്‍ വിനോദായിരുന്നു.

കാത്തിരിപ്പിനൊടുവില്‍ ടൊവിനോയും സ്വന്തമാക്കി തന്റെ പ്രിയപ്പെട്ട കാര്‍!

മേക്കപ്പ് കൂടുതലാണോ ചേട്ടാ?മേക്കപ്പ് ഇത്തിരി കുറഞ്ഞലേ ഉള്ളു,ഗ്ലാമറസായി നടി സൃന്ദ യുടെ ഫോട്ടോ ഷൂട്ട്!

വീണ്ടും ഈ കൂട്ടുകെട്ടില്‍ പുതിയൊരു സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണെന്നാണ് വാര്‍ത്തകള്‍. കേരളത്തിലെ എറണാകുളം ജില്ലയിലെ അങ്കമാലിയെ പശ്ചാതലമാക്കിയായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. സംവിധായകന്‍ ലിജോ ജോസഫ് പല്ലിശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ 86 പുതുമുഖങ്ങളായിരുന്നു അണി നിരന്നത്.

angamaly-diaries

മാര്‍ച്ച് മൂന്നിന് തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ച് കൈയടി നേടിയിരുന്നു. ആന്റണി വര്‍ഗീസ്, അന്ന രാജന്‍, കിച്ചു ടെല്ലുസ്, വിനീത് വിശ്വം, ടിറ്റോ വില്‍സണ്‍, ഉല്ലാസ് ജോസ് ചെമ്പന്‍, ബീറ്റോ ഡെവീസ്, ശരത് കുമാര്‍, സിനോജ് വര്‍ഗീസ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു സിനിമ നിര്‍മ്മിച്ചത്.

പോത്തേട്ടന്റെ ബ്രില്ലിന്‍സ് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍!

ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാണ്!അമ്മയുടെ യോഗത്തെക്കുറിച്ച് ഊര്‍മിള ഉണ്ണി

ചിത്രത്തിന് ശേഷം സിനിമയിലെ നായികയായിരുന്ന അന്ന രാജന്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. വെളിപാടിന്റെ പുസ്തകം എന്ന ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അന്ന നായികയായി അഭിനയിക്കുന്നത്.

English summary
Angamaly Diaries team to come together again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam