അങ്കമാലി ഡയറീസ് തെലുങ്ക് പതിപ്പിന്റെ ട്രെയിലര്‍ പുറത്ത്! ഒറിജിനലിനോട് നീതി പുലര്‍ത്തുന്ന റീമേക്ക്!
Recommended Video
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു അങ്കമാലീ ഡയറീസ്. പുതുമുഖങ്ങളെ അണിനിരത്തി സംവിധായകന്‍ ഒരുക്കിയ സിനമയ്ക്ക് മികച്ച സ്വീകാര്യത തന്നെയാണ് മലയാളി പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു ഈ സിനിമ.
ചിത്രത്തിലൂടെ നിരവധി മികച്ച നടീനടന്മാരെ ആയിരുന്നു മലയാളത്തിന് ലഭിച്ചിരുന്നത്. അങ്കമാലി ഡയറീസിലൂടെ വന്നവരെല്ലാം തന്നെ പീന്നീട് മലയാള സിനിമയില്‍ ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷം തെലുങ്ക് റീമേക്ക് വരികയായാണ്. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു

അങ്കമാലി ഡയറീസ് എന്ന ചിത്രം
അങ്കമാലി ഡയറീസിലൂടെയാണ് ആന്റണി വര്‍ഗീസ്, അപ്പാനി ശരത്, അന്ന രേഷ്മ രാജന്‍ തുടങ്ങിയവരെല്ലാം മലയാള സിനിമയിലേക്ക് എത്തിയിരുന്നത്. ഫ്രൈഡ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു ഇത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ മലയാള ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു അങ്കമാലി ഡയറീസ്. ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയിലായിരുന്നു സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരുന്നത്.

ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച ക്ലൈമാക്‌സിന്
അങ്കമാലി ഡയറീസിന്റെ ക്ലൈമാക്‌സിനെക്കുറിച്ചായിരുന്നു ചിത്രം പുറത്തിറങ്ങിയ സമയത്ത് എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്. ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച സിനിമയുടെ ക്ലൈമാക്‌സിന് വലിയ രീതിയിലുളള പ്രേക്ഷക സ്വീകാര്യത തന്നെ ലഭിച്ചിരുന്നു. അങ്കമാലിയിലെ സാധാരണക്കാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ പ്രേക്ഷകരെ മടുപ്പിക്കാത്ത രീതിയിലുളള അവതരണം തന്നെയാണ് ഉണ്ടായിരുന്നത്.

ഫലക്കനുമ ദാസ് ട്രെയിലര്‍
അതേസമയം സിനിമ പുറത്തിറങ്ങി രണ്ട് വര്‍ഷം കഴിഞ്ഞ സമയത്താണ് തെലുങ്ക് പതിപ്പും റിലീസിങ്ങിനൊരുങ്ങുന്നത്. ഫലക്കനുമ ദാസ് എന്ന് പേരിട്ട ചിത്രത്തിന്റെ ട്രെയിലറായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. വിശാക് സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നതും വിശ്വാക് സെന്‍ തന്നെയാണ്.

പെപ്പെയുടെ റോളിലാണ് സംവിധായകന്‍
ആന്റണി വര്‍ഗീസ് മലയാളത്തില്‍ അവതരിപ്പിച്ച പെപ്പെയുടെ റോളിലാണ് സംവിധായകന്‍ എത്തുന്നത്. അങ്കമാലി ഡയറീസിന്റെ ഒറിജിനല്‍ പതിപ്പിനോട് നീതി പൂലര്‍ത്തുന്ന തരത്തിലാണ് സിനിമയുടെ മേക്കിങ് നടത്തിയിരിക്കുന്നത്. മലയാളം ട്രെയിലറിന് സമാനമായ രീതിയില്‍ തെലുങ്ക് പതിപ്പിന്റെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുന്നു. സലോനി മിശ്ര,ഹര്‍ഷിത കൗര്‍,പ്രശാന്തി,ഉട്ടേജ്,തരുണ്‍ ഭാസകര്‍ തുടങ്ങിയവരാണ് ഫലക്കനുമ ദാസില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിവേക് സാഗര്‍ സംഗീതമൊരുക്കിയിരിക്കുന്നു.

അങ്കമാലി ഡയറീസ് തെലുങ്കിലേക്ക് എത്തുമ്പോള്‍
കോലാപൂര്‍ ഡയറീസ് എന്നാണ് അങ്കമാലി ഡയറീസിന്റെ മറാത്തി റീമേക്കിന്റെ പേര്. നേരത്തെ സിനിമയുടെ റീമേക്ക് അവകാശം നാല് ഭാഷകളില്‍ വിറ്റുപോയിരുന്നു, അങ്കമാലി ഡയറീസ് തെലുങ്കിലേക്ക് എത്തുമ്പോള്‍ എങ്ങനെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് മലയാള സിനിമാ പ്രേമികളും ഉളളത്.
ട്രെയിലര്‍ കാണൂ


Click it and Unblock the Notifications











