»   » കടല്‍ കടന്ന് അങ്കമാലി ഡയറീസ് കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക്! മേയ് 23 ന് ചിത്രം പാലസ് ജി വേദിയില്‍!!

കടല്‍ കടന്ന് അങ്കമാലി ഡയറീസ് കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക്! മേയ് 23 ന് ചിത്രം പാലസ് ജി വേദിയില്‍!!

Posted By:
Subscribe to Filmibeat Malayalam

ലിജോ ജോസഫ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമയാണ് അങ്കമാലി ഡയറീസ്. ചിത്രം വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ വലിയൊരു അംഗീകാരം നേടി സിനിമ വിദേശത്തെക്ക് പോവുകയാണ്.

ഫേസ്ആപ്പില്‍ സുന്ദരികളായി നിവിനും ദുല്‍ഖറുമടക്കമുള്ള നടന്മാര്‍, മലയാള നടിമാര്‍ക്ക് വെല്ലുവിളിയാവുമോ?

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമായി കൊണ്ടു വന്ന ചിത്രം തിയറ്ററുകളില്‍ നിന്നും കൈയടി വാങ്ങി കൂട്ടിയതിന് ശേഷം കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

കാന്‍സ് വേദിയിലേക്ക് അങ്കമാലി ഡയറീസും

മലയാള സിനിമക്ക് കിട്ടുന്ന വലിയൊരു പ്രചോദനമായിരിക്കും അങ്കമാലി ഡയറീസ് കാന്‍സ് വേദിയിലെത്തുമ്പോള്‍. മേയ് 23 നാണ് ചിത്രം പാലസ് ജി വേദിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

അങ്കമാലി ഡയറീസ്

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ 86 പുതുമുഖങ്ങളായിരുന്നു അഭിനയിച്ചിരുന്നത്. ചെമ്പന്‍ വിനോദാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരുന്നത്.

അങ്കമാലിയുടെ കഥ പറഞ്ഞ ചിത്രം

അങ്കമാലിയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ അങ്കമാലി സ്വദേശികളായ വിന്‍സെന്റ് പെപ്പെയുടെയും കൂട്ടുകാരുടെയും കഥയാണ് പറഞ്ഞിരുന്നത്.

പുതുമുഖങ്ങളുമായി സിനിമ

86 പുതുമുഖങ്ങളെ മുന്‍നിര്‍ത്തിയാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. ആന്റണി വര്‍ഗീസ്, അന്ന രാജന്‍, ശരത് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്.

English summary
Angamaly Diaries to be screened at Cannes Film Festival

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam