»   » മുലച്ചിയുടെ കഥ പറയാന്‍ ആഞ്ജലീന ജോളി വരുന്നു?

മുലച്ചിയുടെ കഥ പറയാന്‍ ആഞ്ജലീന ജോളി വരുന്നു?

Posted By:
Subscribe to Filmibeat Malayalam

കേരളത്തില്‍ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ മുലക്കരം കൊടുക്കേണ്ടതില്‍ പ്രതിഷേധിച്ച് മാറുമുറിച്ചെറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നങ്ങേലിയും ഹോളിവുഡ് താരം ആഞ്ജലീന ജോളിയും തമ്മില്‍ അഗാധമായ ഒരു ബന്ധമുണ്ട്. പക്ഷേ ആഞ്ജലീന മാറ് മുറിച്ചെറിഞ്ഞത് സ്തനാര്‍ബുദ ഭീഷണിയെ തുടര്‍ന്നാണെന്ന് മാത്രം. അപ്പോള്‍ നങ്ങേലിയുടെ കഥ സിനിമയാകുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ ഏറ്റവും യോഗ്യത ആഞ്ജലീനയിക്ക് തന്നെ.

അതു തന്നെ കാര്യ. നങ്ങേലിയുടെ ജീവിതവും സിനിമയാകുന്നു. തകഴിയുടെ ചറുമകന്‍ രാജ് നായരാണ് 'മുലച്ചി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത ചിത്രകാരന്‍ ടി മുരളീധരന്റെ 'ദി ഗ്രേറ്റ് നങ്ങേലി' എന്ന പെയിന്റിങ്ങില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനമാണ് സിനിമ ഒരുക്കാന്‍ രാജ് നായരെ പ്രേരിപ്പിച്ചത്. ചിത്രത്തിന്റെ പ്രരംഭ ജോലികള്‍ പുരോഗമിക്കുകയാണ്.

Angelina Jolie

തിരുവിതാംകൂര്‍ രാജഭരണ കാലത്ത് സ്ത്രീകള്‍ മാറുമറയ്ക്കുന്നതിന് ഏര്‍പ്പെടുത്തി നികുതിയാണ് മുലക്കരം. എന്നാല്‍ മുലക്കരം കൊടുക്കാന്‍ തയ്യാറല്ലാത്ത നങ്ങേലിയുടെ അടുത്ത് കരം പിരിക്കാന്‍ രാജകിങ്കരന്മാര്‍ വന്നപ്പോള്‍ തന്റെ ഇരുമുലകളും അരിഞ്ഞ് ചേമ്പിലയില്‍ പൊതിഞ്ഞുകെട്ടി ഇനി മുലക്കരം വേണ്ടല്ലോ എന്ന് നങ്ങേലി ചോദിച്ചത്രെ. വൈകുന്നേരം വരെ നെഞ്ചില്‍ നിന്ന് രക്തം വാര്‍ന്ന് നങ്ങേലി മരിച്ചു. നങ്ങേലിയുടെ ചിതയില്‍ ചാടി ഭര്‍ത്താവ് കണ്ണപ്പനും ആത്മഹത്യ ചെയ്‌തെന്നാണ് ചരിത്രം.

തടസ്സമൊന്നുമില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളിയെ നങ്ങേലിയായി മലയാളികള്‍ക്ക് കാണാം. പൃഥ്വിരാജിനെ നായകനാക്കി 'പുണ്യം അഹം' എന്ന ചിത്രം സംവിധാനം ചെയ്തതും രാജ് നായരാണ്.

English summary
Hollywood Actress Angelina Jolie might act in an upcoming Malayalam film titled Mulachi which will be directed by Raj Nair. The story of the film is about breast removal and related to the story of Nangeli of Cherthala who cuts her breasts in protest of breast tax to be paid by the lower castes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam