ആംഗ്രി ബേബീസ് അറുപത് നാള്‍ പിന്നിട്ടു
റിലീസുമായി ബന്ധപ്പെട്ട് കുറച്ച് കുഴപ്പങ്ങളില്‍ അകപ്പെട്ടുപോയെങ്കിലും സംവിധായകന്‍ ലാല്‍ ജോസ് പ്രത്യേക താല്‍പര്യമെടുത്ത് റിലീസിനെത്തിച്ച ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന സജി സുരേന്ദ്രന്‍ ചിത്രം അറുപത് ദിവസങ്ങള്‍ പിന്നിട്ടു.
റിലീസ് ചെയ്ത ദിവസം തന്നെ മികച്ച ചിത്രമെന്ന വിലയിരുത്തല്‍ നേടിയ ആംഗ്രി ബേബീസ് ചെറിയ ബജറ്റില്‍ വമ്പന്‍ താരനിരകളില്ലാതെയെടുത്ത ചിത്രമാണ്. അനൂപ് മേനോനും ഭാവനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം. പ്രണയിച്ച് ഒളിച്ചോടി വിവാഹിതരാകുന്നരണ്ട് പേരുടെകഥയാണ് പറയുന്നത്.

ചിത്രത്തിന്റെ അറുപതാംദിനാഘോഷം കൊച്ചിയിലെ ലുലു മാളില്‍ വച്ചാണ് നടന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ആഘോഷത്തിനെത്തിയിരുന്നു. എല്ലാവരും ചേര്‍ന്ന് മള്‍ട്ടിപ്ലക്‌സില്‍ ചിത്രം കാണുകയും ചെയ്തു.
angry babies anoop menon bhavana saji surendran theater ആംഗ്രി ബേബീസ് അനൂപ് മേനോന് ഭാവന സജി സുരേന്ദ്രന്‍ തിയേറ്റര്‍


Click it and Unblock the Notifications