മരക്കാര്‍ ചെയ്തത് ആത്മവിശ്വാസം കൂട്ടി, ആഗ്രഹം മഹാഭാരതം പോലൊരു ചിത്രം, മനസുതുറന്ന് അനി ഐവി ശശി
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരനായ സംവിധായകരില്‍ ഒരാളാണ് ഐവി ശശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയങ്ങളാണ് അദ്ദേഹത്തിന്‌റെതായി പുറത്തിറങ്ങിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങളെ വെച്ചുളള ഐവി ശശി സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത തിയ്യേറ്ററുകളില്‍ ലഭിച്ചു. ഐവി ശശി സംവിധാനം ചെയ്ത സിനിമകളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്.
ഗ്ലാമറസ് ചിത്രങ്ങളുമായി ഹീന പാഞ്ചല്‍. പുത്തന്‍ ചിത്രങ്ങള്‍ കാണാം
ഐവി ശശിക്കൊപ്പം ഭാര്യ സീമയും മോളിവുഡിലെ താരറാണിയായി ഒരുകാലത്ത് നിറഞ്ഞുനിന്നു. ഐവി ശശി സീമ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ ഉള്‍പ്പെടെയുളള സിനിമകള്‍ ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രമാണ്. മാതാപിതാക്കള്‍ക്ക് പിന്നാലെ ഐവി ശശിയുടെയും സീമയുടെയും മകന്‍ അനി ഐവി ശശിയും സിനിമയില്‍ ചുവടുറപ്പിക്കുകയാണ്.

അടുത്തിടെയാണ് താരപുത്രന്റെ ആദ്യ ചിത്രമായ നിന്നില നിന്നില പുറത്തിറങ്ങിയത്. നിത്യാ മേനോനും തമിഴ് താരം അശോക് സെല്‍വനുമാണ് പ്രധാന വേഷങ്ങളില്‍. ഒടിടി വഴി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. നിത്യക്കും അശോക് സെല്‍വനുമൊപ്പം നടി ഋതു വര്‍മ്മയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ആദ്യ സംവിധാന സംരംഭത്തിന് പുറമെ പ്രിയദര്‍ശന്‌റെ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം സഹരചയിതാവായും പ്രവര്‍ത്തിച്ചു അനി.

പത്ത് വര്‍ഷക്കാലം പ്രിയദര്‍ശന്‌റെ സഹായിയായി പ്രവര്‍ത്തിച്ച അനുഭവമുണ്ട് അനി ഐവി ശശിക്ക്. 'താന്‍ സിനിമ പഠിച്ചത് അദ്ദേഹത്തിന്‌റെ അടുത്തുനിന്നാണ്' എന്ന് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ അനി പറയുന്നു. 'പത്ത് വര്‍ഷം ഒപ്പം ജോലി ചെയ്തു. അതുകൊണ്ട് ആശയങ്ങളില്‍ പ്രിയന്‍ സാറിന്റെ ഛായ ഉണ്ടാവും. വലിയ സിനിമയാണ് മരക്കാര്‍. ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ നല്‍കേണ്ടിയിരുന്നു', അനി മനസുതുറക്കുന്നു.

'മരക്കാര്‍ ചെയ്ത ശേഷം ആത്മവിശ്വാസം കൂടിയെന്നും' സംവിധായകന്‍ പറയുന്നു. 'മഹാഭാരതം പോലൊരു സിനിമയെടുക്കണമെന്നാണ് എന്നും ആഗ്രഹിച്ചത്. മഹാഭാരതത്തില്‍ ദുര്‍ഘടമായ രംഗം യുദ്ധമാണ്. മരക്കാര്‍ കഴിഞ്ഞപ്പോള്‍ എനിക്കും യുദ്ധം ചിത്രീകരിക്കാന്‍ കഴിയും എന്നൊരു ചിന്തയുണ്ടായി', അനി പറഞ്ഞു. ഐവി ശശിയുടെ മകനെന്നുളള പ്രേക്ഷക പ്രതീക്ഷകളെ കുറിച്ച് ചോദിച്ചപ്പോള്‍ 'ആ ഉത്തരവാദിത്തം തലയിലേറ്റി ടെന്‍ഷന്‍ അടിക്കാന്‍ എന്തായാലുമില്ല എന്ന്' പറയുകയാണ് അനി.

'അച്ഛനോ അമ്മയോ ചെയ്ത സിനിമകള്‍ എനിക്ക് റീക്രിയേറ്റ് ചെയ്യാന്‍ സാധിക്കില്ല. എനിക്കറിയാവുന്ന ജോലികളും എനിക്കിഷ്ടപ്പെട്ട കഥകളുമേ എന്റെ കൈയ്യിലുളളൂ. ആള്‍ക്കാര്‍ എന്ത് ചിന്തിക്കും എന്ന രീതിയില്‍ ആലോചിച്ച് ജീവിതം തളളിനീക്കാന്‍ ഞാനില്ലെന്നും' താരപുത്രന്‍ വ്യക്തമാക്കി. അതേസമയം നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത അനി ഐവി ശശിയുടെ മായ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. അശോക് സെല്‍വന്‍, പ്രിയ ആനന്ദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍.


Click it and Unblock the Notifications











