പ്രേമം തെലുങ്ക്, സെലിന്റെ ചെറുപ്പം അഭിനയിക്കാന്‍ അനിഖ!!
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമത്തിന്റെ തെലുങ്ക് റീമേക്കിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ മേരിയുടെ വേഷം അവതരിപ്പിച്ച അനുപമ പരമേശ്വരന്‍ തന്നെയാണ് തെലുങ്കിലും മേരിയുടെ വേഷം അവതരിപ്പിക്കുന്നത്.
സെലിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് മലയാളത്തിലേതു പോലെ തന്നെ മഡോണ സെബാസ്റ്റിനാണ്. കൂടാതെ പ്രേക്ഷക ശ്രദ്ധ നേടിയ മലരിന്റെ വേഷം അവതരിപ്പിക്കുന്നത് ശ്രുതി ഹാസനും.

എന്നാല്‍ ഈ മൂന്ന് കഥാപാത്രം കൂടാതെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം കൂടി ചിത്രത്തിലുണ്ടല്ലോ. സെലിന്റെ ചെറുപ്പം. എന്നാല്‍ തെലുങ്കില്‍ സെലിന്റെ അഭിനയിക്കുന്നത് ബേബി അനിഖയാണെന്നും കേള്‍ക്കുന്നുണ്ട്.
സത്യ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ സിനിമയിലെത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി അഭിനയിച്ചു. തമിഴില്‍ മിരുതനാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.


Click it and Unblock the Notifications











