മമ്മൂട്ടി സിനിമ നിര്‍മിക്കാന്‍ റിലയന്‍സ്

By Staff

വ്യവസായത്തിന്റെ പുതിയ മേഖലകളിലേക്ക് കടക്കുന്ന റിലയന്‍സ് ഗ്രൂപ്പ് മമ്മൂട്ടിയെ നായകനാക്കി മലയാളത്തില്‍ ഒരു സിനിമ നിര്‍മിക്കാന്‍ മുന്നോട്ടുവരുന്നു. അനില്‍ അംബാനി ഈയിടെ സ്ഥാപിച്ച റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്.

ലാഭകൊയ്ത്തിന്റെ വന്‍സാധ്യതകള്‍ മുന്നില്‍ കണ്ട് പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്ന അനില്‍ അംബാനി മലയാളത്തില്‍ ഒരു സിനിമ നിര്‍മിക്കുമ്പോള്‍ അതൊരു തട്ടുപൊളിപ്പന്‍ കച്ചവട സിനിമയാവുമെന്ന് കരുതേണ്ട. ഷാജി എന്‍. കരുണ്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ആര്‍ട്ട് സിനിമക്കാണ് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് മുടക്കുമുതലിറക്കുന്നത്.

കുട്ടിസ്രാങ്ക് എന്നാണ് ചിത്രത്തിന്റെ പേര്. 1950കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. കായലില്‍ ബോട്ടോടിക്കുന്ന സ്രാങ്കിന് അയാളെത്തിപ്പെടുന്ന മൂന്ന് തുരുത്തുകളിലെ മൂന്ന് സ്ത്രീകളുമായുണ്ടാകുന്ന ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ രണ്ടു നായികമാര്‍ ബോളിവുഡില്‍ നിന്നായിരിക്കും. ഒരു ശ്രീലങ്കന്‍ താരമായിരിക്കു മറ്റൊരു നായിക.

മമ്മൂട്ടി അണ്ണന്‍ തമ്പി പൂര്‍ത്തിയാക്കിയതിനു ശേഷം മാര്‍ച്ചില്‍ കുട്ടിസ്രാങ്കിന്റെ ചിത്രീകരണം ആരംഭിക്കും. വേമ്പനാട് കായലിലും പരിസരങ്ങളിലുമായിട്ടാണ് മൂന്ന് ഷെഡ്യൂളായി ചിത്രീകരണം നടക്കുക. മൂന്ന് വ്യത്യസ്ത കാലാവസ്ഥകളിലായിട്ടാണ് ചിത്രീകരണം. ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയാക്കും. സപ്തംബറില്‍ വെനീസ് ചലച്ചിത്രമേളയിലാവും ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം.

ഒരേ കടലിനു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ആര്‍ട്ട് ചിത്രമാണ് കുട്ടിസ്രാങ്ക്. ഷാജി എന്‍.കരുണിന്റെ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത് ആദ്യമായാണ്. സമാന്തര സിനിമയില്‍ നിന്നു വരുന്ന ചില ഓഫറുകള്‍ നിരസിക്കുമ്പോള്‍ തന്നെ ഏറെ അഭിനയസാധ്യതയുള്ള വേഷങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ മമ്മൂട്ടി മടിക്കാറില്ല. ഒരേ കടലിലും ഇപ്പോള്‍ കുട്ടിസ്രാങ്കിലും മമ്മൂട്ടി വേഷമിടുമ്പോള്‍ വ്യത്യസ്തമായ വേഷങ്ങളോടുള്ള ഈ നടന്റെ അഭിനിവേശം തന്നെയാണ് അതിനു പിന്നില്‍.

ഇടക്കാലത്ത് മമ്മൂട്ടി ആര്‍ട്ട് സിനിമയോട് പുറംതിരിഞ്ഞു നിന്നിരുന്നു. ടി.വി.ചന്ദ്രന്റെ ഡാനിയില്‍ അവതരിപ്പിച്ച ടൈറ്റില്‍ റോള്‍ മമ്മൂട്ടിയെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിട്ടും ആ ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് ലഭിക്കാതിരുന്നത് മമ്മൂട്ടിയെ ചൊടിപ്പിച്ചുകാണണം. ഡാനിക്കു ശേഷം സമാന്തര സിനിമയില്‍ നിന്നുള്ള പല ക്ഷണങ്ങളും മമ്മൂട്ടി വേണ്ടെന്നുവച്ചു. സമാന്തര സിനിമയോടുള്ള സൗന്ദര്യപ്പിണക്കം ഒടുവില്‍ മമ്മൂട്ടി അവസാനിപ്പിച്ചത് ശ്യാമപ്രസാദ് ഒരേ കടലില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോഴാണ്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നിട്ടും ഒരേ കടലിലെ ഡോ.നാഥന്റെ വേഷം ചെയ്യാന്‍ മമ്മൂട്ടി തയ്യാറായി. പിന്നാലെ കുട്ടിസ്രാങ്കുമെത്തിയപ്പോള്‍ ആ ക്ഷണം സ്വീകരിക്കാന് മമ്മൂട്ടിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X