സച്ചിനാകാന്‍ ആഗ്രഹമുണ്ടെന്ന് അനില്‍ കപൂര്‍! ക്രിക്കറ്റ് ഇതിഹാസത്തെക്കുറിച്ച് നടന്‍ പറഞ്ഞത് കാണൂ
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡില്‍ തിളങ്ങിയ താരമാണ് അനില്‍ കപൂര്‍. നായകനായും സഹനടനായും വില്ലന്‍ റോളുകളിലും അനില്‍ കപൂര്‍ ബോളിവുഡില്‍ തിളങ്ങിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെക്കുറിച്ച് അനില്‍ കപൂര്‍ പറഞ്ഞ കാര്യം ശ്രദ്ധേയമായി മാറിയിരുന്നു.
താന്‍ സച്ചിന്റെ വലിയ ആരാധകന്‍ ആണെന്നും അദ്ദേഹത്തിന്റെ ബയോപിക്കില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നുമാണ് അനില്‍ കപൂര്‍ പറഞ്ഞത്. പുതിയ സിനിമയുടെ റിലീസിങ്ങിനോടനുബന്ധിച്ചുളള ഒരു അഭിമുഖത്തിലായിരുന്നു അനില്‍ കപൂര്‍ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ അനില്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഈ സമയത്താണ് സച്ചിന്റെ ബയോപിക്കില്‍ അഭിനയിക്കണമെന്ന ആഗ്രഹവും താരം പറഞ്ഞത്. അതേസമയം താരത്തിന്റെ ടോട്ടല്‍ ധമാല്‍ എന്ന ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 22ന് പുറത്തിറങ്ങിയ സിനിമയില്‍ അജയ് ദേവഗ്ണും നായകവേഷത്തില്‍ എത്തുന്നുണ്ട്. അര്‍ഷാദ് വാര്‍സി,റിതേഷ് ദേശ്മുഖ്, ബൊമാന്‍ ഇറാനി,മാധുരി ദീക്ഷിത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











