അനില്‍ മുരളി തമിഴിലും വില്ലന്‍
ബോളിവുഡിസും കോളിവുഡിലും മാത്രമല്ല കണ്ടാല്‍ വിറയ്ക്കുന്ന വില്ലന്മാര്‍ നമ്മുടെ മലയാളം സിനിമയിലുമുണ്ട്. വില്ലന്‍ വേഷത്തില്‍ മികവ് തെളിയിച്ച ബാബു ആന്റണി, മനോജ് കെ ജയന്‍, ബിജു മേനോന്‍ തുടങ്ങിയ നടന്മാര്‍ തമിഴിലും തെലുങ്കിലുമെല്ലാം വിറയ്പ്പിക്കുന്ന വില്ലന്മാര്‍ തന്നെ. ഇപ്പോഴിതാ അവരുടെ നിരയിലേക്ക് നീങ്ങുകയാണ് അനില്‍ മുരളിയും
ചാന്ത്‌പൊട്ട്, ക്ലാസ്‌മേറ്റ്, മഹാസമുദ്രം, നസ്രാണി, ഹീറോ തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ സൂപ്പര്‍സ്റ്റാറുകളുടെയും പുതുമുഖങ്ങളുടെയുമെല്ലാം വില്ലനായി അഭിനയിച്ച അനില്‍ മുരളിയും കേരളത്തിന്റെ അതിര്‍ത്തി വിടുന്നു.

ദുരൈ സംവിധാനം ചെയ്യുന്ന 6 കാന്റില്‍സ് എന്ന ചിത്രത്തിലൂടെ തമിഴകത്തേക്കാണ് അനിലിന്റെ പോക്ക്. അനില്‍ മുരളി മാത്രമല്ല അദ്ദേഹത്തോടൊപ്പം വില്ലത്തരവും തമിഴിലേക്ക് പോകുന്നുണ്ട്. ഒരു ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് അനില്‍ അഭിനയിക്കുന്നത്.
ചാന്ത്‌പൊട്ട് എന്ന ചിത്രത്തില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന് സമാനമായിരിക്കും 6കാന്റില്‍സിലും എന്നാണ് അനില്‍ മുരളി പറയുന്നത്. ഇന്ദ്രജിത്ത് അവതരിപ്പിച്ച കുമാരന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്റെ വേഷത്തിലാണ് ചാന്ത്‌പൊട്ടില്‍ അനില്‍ മുരളി എത്തിയത്.
ആമേന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ മുരളി ഇപ്പോള്‍ സുരേഷ് ഗോപി നായകനാകുന്ന ഡോള്‍ഫിന്‍ ബാറിലും അഭിനയിക്കുന്നുണ്ട്. കുഞ്ചാക്കോബോബന്‍ നായകനാകുന്ന പോളിടെക്‌നിക്കാണ് മറ്റൊരു ചിത്രം. ഇതില്‍ ഒരു പൊലീസ് ഓഫീസറായാണ് മുരളി എത്തുന്നത്.


Click it and Unblock the Notifications











