തെറ്റിപ്പോയ ഡയലോഗിന് ശേഷമുളള പൊട്ടിച്ചിരി, അനില്‍ നെടുമങ്ങാടിന്‌റെ ലൊക്കേഷന്‍ വീഡിയോ
നടന്‍ അനില്‍ നെടുമങ്ങാടിന്‌റെ വിയോഗ വാര്‍ത്ത കഴിഞ്ഞ ദിവസം സിനിമാ പ്രേമികള്‍ ഒന്നടങ്കം ഞെട്ടലുണ്ടാക്കിയിരുന്നു. തൊടുപുഴയില്‍ സിനിമാ ചിത്രീകരണത്തിനായി പോയ സമയത്താണ് നടന്‌റെ അപ്രതീക്ഷിത വിടവാങ്ങലുണ്ടായത്. ക്രിസ്മസ് ദിനത്തില്‍ മലങ്കരയാറ്റില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ നടന്‍ കയത്തില്‍പ്പെടുകയായിരുന്നു. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടന്‍.
ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി അഞ്ജന രംഗന്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറായും കരിയര്‍ തുടങ്ങിയ അനില്‍ നെടുമങ്ങാട് തുടര്‍ന്ന് സിനിമകളിലും എത്തുകയായിരുന്നു. കൈരളി ടിവിയില്‍ പരിപാടി അവതരിപ്പിച്ച കാലത്ത് മമ്മൂട്ടിയാണ് തസ്‌കരവീരന്‍ എന്ന ചിത്രത്തില്‍ നടന് അവസരം നല്‍കിയത്. തുടര്‍ന്ന് രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലും വില്ലന്‍ വേഷത്തില്‍ അനില്‍ നെടുമങ്ങാട് അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളില്‍ സഹനടനായുളള കഥാപാത്രങ്ങളായി നടന്‍ എത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അയ്യപ്പനും കോശിയിലെ വേഷമാണ് കരിയറില്‍ വഴിത്തിരിവായത്. സച്ചി സംവിധാനം ചെയ്ത ചിത്രത്തിലെ സി ഐ സതീഷ് എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്.

അയ്യപ്പന്‍ നായര്‍ക്കും കോശി കുര്യനുമിടയില്‍ പെട്ടുപോവുന്ന ഒരു പോലീസുദ്യോഗസ്ഥനെയാണ് ചിത്രത്തില്‍ അനില്‍ നെടുമങ്ങാട് അവതരിപ്പിച്ചത്. അയ്യപ്പനും കോശിയില്‍ നടന്റെതായി പ്രേക്ഷകരില്‍ മിക്കവരും ഓര്‍ത്തിരിക്കുന്നത് മുണ്ടുര്‍ മാടനെ കുറിച്ച് കോശിയോട് പറയുന്ന ആ രംഗം തന്നെയായിരിക്കും. ശരിക്കും ബിജു മേനോന്റെ കഥാപാത്രത്തെ ശക്തനാണെന്ന് അറിയിക്കുന്നത് അനില്‍ നെടുമങ്ങാടിന്‌റെ ഡയലോഗുകളിലൂടെയായിരുന്നു.

അതേസമയം അയ്യപ്പനും കോശിയും സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത അനില്‍ നെടുമങ്ങാടും ഉള്‍പ്പെട്ട രസകരമായ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പോലീസ് സ്‌റ്റേഷനില്‍ പൃഥ്വിരാജുമൊത്തുളള ഷോട്ടിനിടെ ഡയലോഗ് തെറ്റിപ്പോവുകയും പിന്നാലെയുണ്ടാവുന്ന ചിരിയുമാണ് വീഡിയോയിലുളളത്. ഒപ്പം ബിജു മേനോനൊപ്പം അഭിനയിക്കുമ്പോഴുളള നടന്‍റെ രസകരമായ നിമിഷങ്ങളും കാണിക്കുന്നു.
Recommended Video

അയ്യപ്പനും കോശിക്കും പിന്നാലെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമാണ് അനില്‍ നെടുമങ്ങാടിന്‌റെതായി പുറത്തിറങ്ങിയത്. ചിത്രത്തില്‍ രാജന്‍ എന്നൊരു കഥാപാത്രത്തെ നടന്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ജോഷി ചിത്രം പൊറിഞ്ചുമറിയം ജോസിലും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു നടന്‍. കുര്യന്‍ എന്ന റോളിലാണ് അനില്‍ നെടുമങ്ങാട് ചിത്രത്തില്‍ എത്തിയത്. ഇരുപതിലധികം സിനിമകളിലാണ് നടന്‍ തന്‌റെ കരിയറില്‍ അഭിനയിച്ചത്. സിനിമകള്‍ക്ക് പുറമെ ജൂറാസിക്ക് വേള്‍ഡ്, സ്റ്റാര്‍ വാര്‍ പോലുളള നടന്റെ ടിവി പരിപാടികളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിനില്‍ക്കുന്ന സമയത്താണ് നടന്‍ സിനിമാലോകത്തേക്കും എത്തിയത്.


Click it and Unblock the Notifications











