twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമ്മട്ടിപ്പാടത്തിന് ശേഷം ലഭിച്ച മികച്ച കഥാപാത്രമാണ് സി ഐ സതീഷ്! മനസ് തുറന്ന് അനില്‍ നെടുമങ്ങാട്‌

    By Midhun Raj
    |

    പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും തരംഗമായി മുന്നേറികൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ചിത്രം കുതിക്കുന്നത്. സിനിമയിലെ പൃഥ്വിയുടെയും ബിജു മേനോന്റെയും പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്.

    സച്ചി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം അയ്യപ്പനും കോശിയും തമ്മിലുളള ശത്രുതയാണ് പറയുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ മികച്ച പ്രകടനമാണ് എല്ലാവരും കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിക്കും ബിജു മേനോനുമൊപ്പം അനില്‍ നെടുമങ്ങാട് അവതരിപ്പിച്ച കഥാപാത്രത്തിനും പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്.

    അയ്യപ്പന്‍ നായര്‍ക്കും

    അയ്യപ്പന്‍ നായര്‍ക്കും കോശി കുര്യനും ഇടയില്‍ തലയുയര്‍ത്തി നിഷ്പക്ഷതയോടെ നിന്ന കഥാപാത്രമായ സി ഐ സതീഷായാണ് അനില്‍ നെടുമങ്ങാട് എത്തിയത്. കമ്മട്ടിപ്പാടത്തിലെ വില്ലന്‍ വേഷത്തിന് ശേഷം നടന് ലഭിച്ച മികച്ചൊരു വേഷം കൂടിയാണിത്. സിനിമ വിജയകരമായി മുന്നേറവെ അയ്യപ്പനും കോശിയും അനുഭവങ്ങള്‍ അനില്‍ നെടുമങ്ങാട് പങ്കുവെച്ചിരുന്നു.

    മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്

    മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്. കമ്മട്ടിപ്പാടത്തിന് ശേഷം ലഭിക്കുന്ന മികച്ച കഥാപാത്രമാണ് സി ഐ സതീഷെന്ന് അനില്‍ നെടുമങ്ങാട് പറയുന്നു. 75 ദിവസത്തോളം ഷൂട്ടിംഗുണ്ടായിരുന്നു. ആദ്യാവസാനമുളള മുഴുനീള കഥാപാത്രം ലഭിക്കുന്നത് ഇതാദ്യമാണ്. സംവിധായകന്റെ മനസില്‍ സതീഷ് എന്ന കഥാപാത്രം എങ്ങനെ വേണമെന്നുളള വ്യക്തമായ ധാരണയുണ്ടായിരുന്നു.

    നടപ്പ്

    നടപ്പ്, സംസാരം, രീതികള്‍ തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം വ്യക്തമായി പറഞ്ഞു തന്നിരുന്നു. ഞാന്‍ അത് മനസിലാക്കി ചെയ്തു എന്നു മാത്രം. വലിയ പഠനത്തിനൊന്നും പോയിട്ടില്ല. സച്ചി ചേട്ടന്റെ മനസിലുളള കഥാപാത്രത്തെ ഞാന്‍ ചെയ്തു എന്നുമാത്രം. ബിജു മേനോനും പൃഥ്വിരാജും പ്രോംപ്റ്റര്‍ ഇല്ലാതെ ഡയലോഗ് പറയുന്ന വ്യക്തികളാണ്.

    ആ വേഷം ഇവനെകൊണ്ട് ചെയ്യിക്കാം,മമ്മൂക്കയുടെ കെെ സഹായം പലപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് നസീര്‍ സംക്രാന്തിആ വേഷം ഇവനെകൊണ്ട് ചെയ്യിക്കാം,മമ്മൂക്കയുടെ കെെ സഹായം പലപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് നസീര്‍ സംക്രാന്തി

    ക്ലൈമാക്‌സിലെ

    ക്ലൈമാക്‌സിലെ സംഘടന രംഗങ്ങളില്‍ ഇരുവരും ഡ്യുപ്പിനെയും ഉപയോഗിച്ചിട്ടില്ല. കഥാപാത്രത്തിന് വേണ്ടി അത്രയധികം കഷ്ടപ്പെടുന്ന രണ്ടുപേര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഞാന്‍ കാരണം റീടേക്ക് എടുത്ത് അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ഒരു ഉത്കണ്ഠയൊഴിച്ചാല്‍ ഏറെ ആസ്വദിച്ചു ചെയ്ത കഥാപാത്രമാണ് സി ഐ സതീഷ്. അഭിമുഖത്തില്‍ അനില്‍ നെടുമങ്ങാട് വ്യക്തമാക്കി.

    അന്ന് രജിത്തും വീണയും വണ്ടിയിലിരുന്ന് ഗെയിം പ്ലാനിംഗ് നടത്തി! തുറന്നടിച്ച് മഞ്ജു പത്രോസ്‌അന്ന് രജിത്തും വീണയും വണ്ടിയിലിരുന്ന് ഗെയിം പ്ലാനിംഗ് നടത്തി! തുറന്നടിച്ച് മഞ്ജു പത്രോസ്‌

    Read more about: prithviraj biju menon
    English summary
    anil nedumangad shared ayyappanum koshiyum experiance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X