ചില സിനിമകളുടെ പേര് കേട്ടാല്‍ ഞെട്ടുും, പക്ഷേ

ചില സിനിമയുടെ പേര് കേട്ടിട്ട് പറഞ്ഞ് നോക്കാമെന്ന് വിചാരിച്ചാല്‍ ചിലപ്പോള്‍ പണിക്കിട്ടും. സ്പതമശ്രീ തസ്‌കരാ, ഹോ എന്താണല്ലേ, ചിത്രത്തിന്റെ പേരിലെ ഈ വ്യത്യസ്ത ചിലപ്പോള്‍ പടം കാണാനിരുന്നാല്‍ കണ്ടുപിടിക്കാന്‍ പ്രയാസവുമാണ്.

പേരിലെ വ്യത്യസ്തയില്‍ മറ്റൊരു ചിത്രമായിരുന്നു 24 നോര്‍ത്ത് കാതം, ഇപ്പോഴിതാ മറ്റൊരു സിനിമ കൂടി, ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. ഇങ്ങനെ കേട്ടിട്ടില്ലാത്തതും നാവിന് വഴങ്ങാത്തതുമായ ഈ ചിത്രങ്ങളുടെ അവകാശിയായ അനില്‍ രാധകൃഷണന്‍ പറയുന്നത് ഇങ്ങനെ. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചിത്രത്തിന്റെ പേരിനെ കുറിച്ച് പറയുന്നത്.

lord-livingstone-7000-kandi

ഞാന്‍ ഒരു ന്യൂജനറേഷന്‍കാരനല്ല, നല്ല ഒന്നാന്തരം ഒറ്റപ്പാലംക്കാരനായ മലായാളിയാണ് ഞാന്‍. ഞാന്‍ ചെയ്യുന്ന ചിത്രങ്ങളുടെ പേരില്‍ ഒരു ന്യൂജനറേഷന്‍ ടച്ച് തോന്നും. പക്ഷേ ഒരു ന്യൂജനറേഷന്‍ സംവിധായകന്‍ എന്ന് പറയാന്‍ എനിക്ക് താത്പര്യമില്ല.

ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ലോര്‍ഡ് ലിവിങ്‌ലസ്റ്റണ്‍ എന്നത് സിനിമയിലെ ഒരു ബ്രിട്ടീഷ് കമ്പിനിയുടെ പേരാണ്. ഏഴായിരം കണ്ടി എന്ന് പറയുന്നത് കാട്ടിലേക്ക് പോന്നാല്‍ കാണുന്ന ഒരു ഗ്രാമത്തിന്റെ പേരും. ചിത്രത്തിന്റെ പേരുക്കൊണ്ട് സിനിമ ശ്രദ്ധിക്കപ്പെടുമെങ്കിലും, സിനിമ നന്നായാല്‍ മാത്രമേ വിജയിക്കുകയുള്ളുവെന്നും അനില്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X