അനിലിന്റെ അടുത്ത ചിത്രത്തിന്റെ പേരും കിടിലം
അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന പേരില്‍ തന്നെ ഒരു പുതുമയുണ്ട്. മൂന്ന് പേരുകള്‍ ചേര്‍ന്ന അല്പം നീളമുള്ള പേര്. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോഴും ഈ പുതുമ സൂക്ഷിക്കാറുണ്ട്.
നോര്‍ത്ത് 24 കാതം, സപ്തമ ശ്രീ തസ്‌കര എന്നീ രണ്ട് ചിത്രങ്ങള്‍ തന്നെ അതിന് ഉദാഹരണം. തന്റെ അടുത്ത ചിത്രത്തിന്റെ പേരും ഇതുപോലെ വ്യത്യസ്തമായിരിക്കും എന്ന് അനില്‍ ആദ്യമേ പറഞ്ഞതാണ്. പറഞ്ഞുതുപോലെ തന്നെ ആ പേര് പ്രഖ്യാപിച്ചു.

ലോഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്നാണ് പേര്. കവി ഉദ്ദേശിച്ചതെന്താണെന്നറിയണമെങ്കില്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിയ്‌ക്കേണ്ടിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് അനില്‍ രാധാകൃഷ്ണ മേനോന്‍ അറിയിച്ചത്.
ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചോ കഥയെ കുറിച്ചോ കൂടുതല്‍ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നും മുന്‍ ചിത്രങ്ങള്‍ പോലെ വ്യത്യസ്തമായ ഒരു പേരായിരിക്കും ചിത്രത്തിന് നല്‍കുന്നതെന്നും പറഞ്ഞു. ഗ്ലോബല്‍ യുനൈറ്റഡ് മീഡിയയാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ഫഹദ് ഫാസിലിനെ നായകനാക്കി 2013 പുറത്തിറങ്ങിയ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമാ ലോകത്തെത്തിയത്. ഒരു വൃത്തി രാക്ഷസന്റെ കഥ പറഞ്ഞ ആദ്യ ചിത്രത്തിലൂടെ തന്നെ അനില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പോയ വര്‍ഷം സംവിധാനം ചെയ്ത സപ്തമ ശ്രീ തസ്‌കര എന്ന ചിത്രവും വിജയം കണ്ടു.


Click it and Unblock the Notifications











