സ്വാമി അയ്യപ്പന് ശബ്ദം നല്‍കാന്‍ സുരേഷ് ഗോപി
സ്വാമി അയ്യപ്പന്റെ കഥ ആസ്പദമാക്കി മലയാളത്തില്‍ ആനിമേഷന്‍ ചിത്രമൊരുങ്ങുന്നു. സ്വാമി അയ്യപ്പന് ശബ്ദം നല്‍കുന്നത് സുരേഷ് ഗോപിയാണ്.
മണികണ്ഠന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് 90 മിനുട്ട് ദൈര്‍ഘ്യമുണ്ടാവും. ഒരു കൊച്ചുപെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നത്.
റെജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നളിന്‍ സിംഗ് നിര്‍മിക്കുന്ന ചിത്രത്തിന് പത്ത് ലക്ഷം ഡോളറാണ് നിര്‍മാണ ചെലവ്. ചിത്രത്തിനു വേണ്ടി ഇളയരാജ ഗാനങ്ങളൊരുക്കും.
സുരേഷ് ഗോപിയെ കൂടാതെ തിലകന്‍, സുകുമാരി, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കും.


Click it and Unblock the Notifications