പ്രചരിച്ച വാർത്ത വ്യാജം! പ്രിയതമന് ഹൃദയ സ്പർശിയായ പിറന്നാൾ ആശംസയുമായി നടി, കാണൂ

കോളിവുഡ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വിവാഹമാണ് നടൻ വിശാലിന്റേയും ഗായികയും നടിയുമായ അനിഷ അല്ല റെഡ്ഡിയുടേയും. സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന വിവാഹമാണ് ഇവരുടേത്. മാസങ്ങൾക്കു മുൻപ് ഏറെ ആഘോഷത്തോടെയായിരുന്നു വിവാഹ നിശ്ചയം നടന്നത്. എന്നാൽ കഴിഞ്ഞ ദിവസം താരങ്ങളുടേയും വിവാഹം മുടങ്ങി എന്നുള്ള വാർത്ത പ്രചരിച്ചിരുന്നു.

എന്നാൽ പുറത്തു വന്ന വാർത്തയ്ക്ക് തക്ക മറുപടിയുമായി നടി അനിഷ രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് വിശാലിന്റെ 43ാം ജന്മദിനമാണ്. ആരാധകരും സഹതാരങ്ങളും ആശംസ നേർന്ന് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അനീഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പ്രിയതമന ഹൃദയ സ്പർശിയായ പിറന്നാൾ ആശംസയാണ് താരം നേർന്നിരിക്കുന്നത്.

ഹൃദയസ്പർശിയായ പിറന്നാൾ ആശംസ

ഹൃദയസ്പർശിയായ പിറന്നാൾ ആശംസ

പിറന്നാളാശംസകള്‍...തിളങ്ങാനായി ജനിച്ചവനാണ് നിങ്ങള്‍. എന്നെന്നും നിന്റെ സൗന്ദര്യവും സ്വഭാവവും ഞാന്‍ മനസില്‍ സൂക്ഷിക്കും...ഒരുപാട് നല്ല കാര്യങ്ങള്‍ നിന്റെ വഴിയില്‍ വരാനിരിക്കുന്നു പ്രിയപ്പെട്ടവനേ...എനിക്ക് വിശ്വാസമുണ്ട്...എന്നും സ്‌നേഹം.. തങ്ങളൊന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അനിഷ കുറിച്ചു. ഇരുവരുടേയും വിവാഹം മുടങ്ങി എന്നുള്ള വാർത്ത പ്രചരിക്കുമ്പോഴാണ് വിശാലിന് പിറന്നാൾ ആശംസയുമായി അനിഷ രംഗത്തെത്തുന്നത്.

 വിവാഹം മുടങ്ങി

നടൻ വിശാലിന്റേയും അനിഷയുടേയും വിവാഹം മുടങ്ങി എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. ഒക്ടോബറിൽ വിവാഹമുണ്ടാകുമെന്നുള്ള വാർത്തയും പ്രചരിച്ചിരുന്നു. വിവാഹത്തിന് മാസങ്ങൾ മാത്രം ശേഷിക്കവെയാണ് വിവാഹം വേണ്ടെന്നു വെച്ചു എന്നുള്ള വാർത്തകൾ പ്രചരിച്ചത്. അനീഷ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്തുവെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ പ്രചരിച്ച വാർത്തകൾക്ക് മറുപടിയുമായി താരങ്ങൾ രംഗത്തെത്തിയിരുന്നില്ല.

 പ്രണയം  തുടങ്ങിയത്

ഒരു സിനിമാ സെറ്റിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. പരിചയം സൗഹൃദമായി മാറുകയും ആ സൗഹൃദം പ്രണയമാകുകയായിരുന്നു.വിശാല്‍ പ്രണയാഭ്യര്‍ഥന നടത്തുകയും അനിഷ സമ്മതം മൂളുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഇരു വീട്ടുകാരുടേയും സമ്മത പ്രകാരം വിവാഹം ഉറപ്പിക്കുകയായിരുന്നു. വിജയ് ദേവേരക്കൊണ്ടയുടെ അർജുൻ റെഡ്ഡിയിൽ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനീഷ.

 വരലക്ഷ്മിയുമായുള്ള  വിവാഹം

വിശാലു നടി വരലക്ഷ്മി ശരത് കുമാറുമായി പ്രണയത്തിലാണെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാർത്ത നിരസിച്ച് താരങ്ങൾ തന്നെ രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി വിശാൽ രംഗത്തെത്തിയത്. നടനെന്നതിലുപരി, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറിയുമാണ് വിശാല്‍. അയോഗ്യയാണ് വിശാലിന്റെ പുറത്തു വന്ന അവസാന ചിത്രം. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ചു വരുകയാണ് താരം.

Read more about: vishal tamil തമിഴ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X