For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ലാസിക് ലുക്കിൽ ലാലേട്ടൻ!! അനിയന്‍കുഞ്ഞും തന്നാലായത്... ഓഡിയോ പ്രകാശനം

|

രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്ത്, വിനു എബ്രഹാം തിരക്കഥ, സംഭാഷണമൊരുക്കിയ ''അനിയന്‍കുഞ്ഞും തന്നാലായത്'' എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. എറണാകുളം ക്രൗണ്‍പ്ലാസയില്‍ വെച്ചായിരുന്നു ചടങ്ങ് . മോഹന്‍ലാല്‍, സലില്‍ ശങ്കരന്‍, വിനു എബ്രഹാം, നന്ദു, ആസിഫ് ഇസ്മായില്‍, കിആന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

mohanlal

മേജർ രവിയോടൊപ്പം നിയന്ത്രണ രേഖയിൽ ദിലീപ്! യുദ്ധത്തിനൊരുങ്ങി ജനപ്രിയ നടൻ

ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് കാവാലം നാരായണപ്പണിക്കരും ജോയ് തമലവുമാണ്. കാവാലം ഏറ്റവും അവസാനമായി ഗാനരചന നിര്‍വ്വഹിച്ച ചിത്രം കൂടിയാണിത്. വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് എം. ജയചന്ദ്രനും റോണി റാഫേലുമാണ്. പാട്ടുകള്‍ ആലപിച്ചിരിക്കുന്നത് മംമ്ത മോഹന്‍ദാസ്, എം. ജയചന്ദ്രന്‍, വിഷ്ണുരാജ് എന്നിവരാണ്.

തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ!നടു ഉളുക്കി... സുരേഷ് ഗോപിയെ പരിഹസിച്ച് എം എ നിഷാദ്

കിആന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, നന്ദു, അഭിരാമി, മാതു, ഗീത, ഭാഗ്യലക്ഷ്മി, സുനിത, മായാവിശ്വനാഥ്, ജോസ്‌കുട്ടി, നുസ്രത്ത്, ആല്‍ബര്‍ട്ട് അലക്‌സ്, അച്ചു എന്നിവരും അമേരിക്കന്‍ അഭിനേതാക്കളും അഭിനയിക്കുന്നു.ആഗസ്റ്റ് മുപ്പതാം തീയതി വള്ളുവനാടന്‍ ഫിലിംസ് ചിത്രം തീയേറ്ററുകളി ലെത്തിക്കും. സെന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആന്റ് ഫോര്‍ ദി പീപ്പിള്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് (അമേരിക്ക)- ന്റെ ബാനറില്‍, സലില്‍ ശങ്കറാണ് ചിത്രം നിർമ്മിക്കുന്നത്. പി ആർ ഒ അജയ് തുണ്ടത്തിൽ

English summary
aniyankunjum thannalaayathu movie audio launch by mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more