മലയാളി താരങ്ങളോടൊപ്പം വിദേശി താരങ്ങളും! അനിയന്‍കുഞ്ഞും തന്നാലായത് ആഗസ്റ്റ് 30 ന്...

രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ''അനിയന്‍കുഞ്ഞും തന്നാലായത്'' പ്രദർശനത്തിന് എത്തുന്നു. ആഗസ്റ്റ് 30 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നാട്ടില്‍ അടിച്ചുപൊളിച്ച് സുഖിയനായി ജീവിക്കുന്ന അനിയന്‍കുഞ്ഞ് എന്ന യുവാവിന്റെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധിയിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.

aniyankunjum thannalaayathu

അയാൾ അമേരിക്കയിലേക്ക് പറിച്ചുനടപ്പെടേണ്ട അവസ്ഥയിലെത്തുന്നു. അയാളുടെ മൂത്ത നാല് സഹോദരിമാരും അമേരിക്കയിലാണ്. അമേരിക്കയിലെത്തുന്ന അനിയന്‍കുഞ്ഞിനെ, വിധി മറ്റുചില അപ്രതീക്ഷിത സാഹചര്യങ്ങളിലേക്ക് നയിക്കുന്നു. അതോടെ അവിടെ ഒരു പുതിയ അനിയന്‍കുഞ്ഞ് ജനിക്കുകയാണ്.

കിആന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, നന്ദു, അഭിരാമി, ഗീത, മാതു, ഭാഗ്യലക്ഷ്മി, സുനിത, മായാവിശ്വനാഥ്, ജോസ്‌കുട്ടി, നുസ്രത്ത്, ആല്‍ബര്‍ട്ട് അലക്‌സ്, അച്ചു എന്നിവരും ഒപ്പം അമേരിക്കന്‍ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സെന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആന്റ് ഫോര്‍ ദി പീപ്പിള്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് (അമേരിക്ക)- ന്റെ ബാനറില്‍, സലില്‍ ശങ്കറാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം-അഴകപ്പന്‍, ആഷിഷ് (അമേരിക്ക), തിരക്കഥ, സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് വിനു എബ്രഹാം.കാവാലം നാരായണപ്പണിക്കർ ജോയ് തമലം, എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം. ജയചന്ദ്രന്‍, റോണി റാഫേല്‍ ചേർന്നാണ്. ആലാപനം - മംമ്ത മോഹന്‍ദാസ്, എം. ജയചന്ദ്രന്‍, വിഷ്ണുരാജ്, , സൗണ്ട് മിക്‌സിംഗ് - എന്‍. ഹരികുമാര്‍, വസ്ത്രാലങ്കാരം - ഇന്ദ്രന്‍സ് ജയന്‍, പി.ആര്‍.ഓ-അജയ്തുണ്ടത്തില്‍.

Read more about: movie malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X