»   » നന്ദി, ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍

നന്ദി, ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍

By: ഗൗതം
Subscribe to Filmibeat Malayalam

90കളിലെ പ്രണയ ജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഇരുവരും ഒന്നിച്ച് അഭിനയിച്ച അനിയത്തി പ്രാവ് യുവത്വങ്ങള്‍ നെഞ്ചിലേറ്റി. ഇന്നും പ്രേക്ഷക മനസില്‍ നിറഞ്ഞ നില്‍ക്കുന്ന റൊമാന്റിക് ജോഡികള്‍ തന്നെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും.

1997ലാണ് ഫാസിലിന്റെ സംവിധാനത്തില്‍ അനിയത്തിപ്രാവ് പുറത്തിറങ്ങുന്നത്. സ്വര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മിച്ച ചിത്രം ആദ്യ ദിവസം ബോക്‌സില്‍ ക്ഷീണം തട്ടിയെങ്കിലും രണ്ടാം ദിവസം മുതല്‍ കളക്ഷന്‍ തിരിച്ച് പിടിച്ചു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു.

ഫേസ്ബുക്ക് പേജിലൂടെ

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രത്തിന്റെ ട്രെയിലര്‍ കുഞ്ചാക്കോ ബോബന്‍ തന്നെ തന്നെയാണ് ഇപ്പോള്‍ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തത്.

ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം

ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും അനിയത്തിപ്രാവ് എന്ന സിനിമ ജനഹൃദയങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ നല്ല സിനിമകള്‍ ഒരിക്കലും മരിക്കുന്നതില്ല എന്നതിനുള്ള തെളിവ് കൂടിയാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഹൃദയത്തില്‍ നിന്നുള്ള നന്ദി

ഇരുപതിന്റെ യുവത്വത്തില്‍ നില്‍ക്കുന്ന സിനിമയിലൂടെ എന്നെയും സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ക്ക് എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി. പാച്ചിക്കയോടും(ഫാസില്‍) ആ സിനിമയുടെ മുന്നണിയിലും പിന്നണിയിലും എല്ലാവരോടും നന്ദി പറയുന്നു. കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ട്രെയിലര്‍

അനിയത്തിന്റെ പ്രാവിന്റെ ട്രെയിലര്‍ കാണാം...

English summary
Aniyathipravu Malayalam Film trailer out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam