മിഥുന്‍ മാനുവലിന്‍റെ തലവര മാറ്റി അഞ്ചാം പാതിര! ചിത്രം ഇപ്പഴേ സൂപ്പര്‍ഹിറ്റ്! കൈയ്യടിച്ച് ആരാധകര്‍!
കാത്തിരിപ്പിന് വിരാമമിട്ട് അഞ്ചാം പാതിര തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കരിയറില്‍ വേറിട്ട കഥാപാത്രവുമായാണ് ചാക്കോച്ചന്‍ എത്തിയത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. ചാക്കോച്ചന്റേയും മിഥുന്‍ മാനുവല്‍ തോമസിന്റേയും കരിയറിലെ മികച്ച ചിത്രമാണ് അഞ്ചാം പാതിരയെന്നാണ് ആരാധകര്‍ പറയുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഓരോ സീനും പൊളിയാണെന്ന് അവര്‍ പറയുന്നു. സുഷിന്‍ ശ്യാമിന്റെ ബിജിഎമ്മുള്‍പ്പടെ എല്ലാം തങ്ങള്‍ക്ക് ഇഷ്ടമായെന്ന് വ്യക്തമാക്കി നിരവധി പേരാണ് എത്തിയിട്ടുള്ളത്.
മലയാള സിനിമയ്ക്ക് മറ്റൊരു മികച്ച ത്രില്ലര്‍ ചിത്രം സമ്മാനിച്ചിരിക്കുകയാണ് ചാക്കോച്ചനും സംഘവും. ഇതുവരെ കാത്തിരുന്നത് വെറുതെയായില്ലെന്നും തിയേറ്ററുകളില്‍ നിന്ന് തന്നെ ഈ സിനിമ കാണണമെന്നും പ്രേക്ഷകര്‍ പറയുന്നു. ശ്രീനാഥ് ഭാസിയും ചാക്കോച്ചനുമെല്ലാം അഭിനയിച്ച് തകര്‍ത്തിരിക്കുകയാണ്. സിനിമയെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് സംവിധായകനും എത്തിയിരുന്നു. നിലയ്ക്കാത്ത കൈയ്യടികള്‍ക്ക് കൂപ്പുകൈ എന്നായിരുന്നു സംവിധായകന്‍ കുറിച്ചത്.

മിഥുന്‍ മാനുവല്‍ തോമസിന്റെ കരിയര്‍ ബെസ്റ്റ് തന്നെയാണ് അഞ്ചാം പാതിരയെന്ന് പ്രേക്ഷകര്‍ ഇതിനകം തന്നെ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ഓശാന്തി ഓശാനയ്ക്ക് തിരക്കഥയൊരുക്കിയാണ് മിഥുന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ആദ്യ സിനിമയായ ആട് തിയേറ്ററുകളില്‍ അത്ര ശ്രദ്ധ നേടിയിരുന്നില്ല. രണ്ടാമത്തെ സിനിമയായ ആന്‍മരിയ കലിപ്പില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. മൂന്നാമത്തെ ചിത്രമായ അലമാരയാവട്ടെ വേണ്ടത്ര ശ്രദ്ധ നേടാതെ പോവുകയായിരുന്നു. നാലാമത്തെ സിനിമയായ ആട് 2 വന്‍വിജയമായി മാറുകയായിരുന്നു. അഞ്ചാമതായെത്തിയ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് വിചാരിച്ചത്ര വിജയമായിരുന്നില്ല. ആറാമതായെത്തിയ അഞ്ചാം പാതിര സൂപ്പര്‍ഹിറ്റായി ഇപ്പോഴേ മാറിയെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. അലമാരയൊഴികെ മറ്റെല്ലാ സിനിമകള്‍ക്കും തിരക്കഥയൊരുക്കിയതും മിഥുനാണ്.


Click it and Unblock the Notifications











