മാമാങ്കത്തെ പിന്നിലാക്കി അഞ്ചാം പാതിരയും ഡ്രൈവിംഗ് ലൈസന്‍സും! റേറ്റിങ്ങില്‍ മുന്‍പില്‍ ഈ ചിത്രങ്ങള്‍

By Prashant V R

കുഞ്ചാക്കോ ബോബന്റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് അഞ്ചാം പാതിര. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും സിനിമ ഇടംപിടിച്ചിരുന്നു. അടുത്തിടെയായിരുന്നു സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ നടന്നത്.

ലോക് ഡൗണിനിടെ വന്ന ചിത്രത്തിന്റെ പ്രീമിയറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. വിഷുവിനോടനുബന്ധിച്ച് എപ്രില്‍ 10നായിരുന്നു അഞ്ചാം പാതിര ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. സൂര്യ ടിവിയിലായിരുന്നു അഞ്ചാം പാതിര ടെലികാസ്റ്റ് ചെയ്തത്. ഇടവേളകള്‍ അധികമില്ലാതെ സിനിമ കാണിച്ച ചാനലിനോട് പ്രേക്ഷകര്‍ നന്ദി പറയുകയും ചെയ്തിരുന്നു.

അതേസമയം

അതേസമയം ഈ വര്‍ഷം സംപ്രേക്ഷണം ചെയ്ത പ്രീമിയര്‍ സിനിമകളുടെ ടിആര്‍പി റേറ്റിങ്ങില്‍ ചാക്കോച്ചന്‍ ചിത്രം ഒന്നാമത് എത്തിയിരിക്കുകയാണ്. പ്രീമിയര്‍ സിനിമകളില്‍ 12.69 റേറ്റിങ്ങുമായാണ് അഞ്ചാം പാതിര ഒന്നാമത് എത്തിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം മാമാങ്കത്തെയെല്ലാം ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് അഞ്ചാം പാതിരയ്ക്ക് കൂടുതല്‍ റേറ്റിങ് പോയിന്റ് ലഭിച്ചത്.

തിയ്യേറ്ററുകളില്‍

തിയ്യേറ്ററുകളില്‍ റിലീസ് ചെയ്ത സമത്ത് മികച്ച പ്രതികരണം ലഭിച്ച ചിത്രമായിരുന്നു അഞ്ചാം പാതിര. തിയ്യേറ്ററുകളില്‍ കാണാതിരുന്ന മിക്കവരും ടിവിയിലാണ് സിനിമ കണ്ടത്. ടിവി പ്രീമീയറിന് പിന്നാലെ അഞ്ചാം പാതിര അണിയറ പ്രവര്‍ത്തകരെ അധികപേരും അഭിനന്ദിച്ചിരുന്നു. കൂട്ടത്തില്‍ വില്ലനായി എത്തിയ ഷറഫുദ്ദീനും ഇന്ദ്രന്‍സിനുമായിരുന്നു കൂടുതല്‍ അഭിനന്ദനം ലഭിച്ചത്.

അഞ്ചാം പാതിരയ്ക്ക്

അഞ്ചാം പാതിരയ്ക്ക് പിന്നാലെ അല്ലു അര്‍ജുന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് ആണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. തെലുങ്കിലെന്ന പോലെ മലയാളത്തിലും വലിയ വിജയം നേടിയ ചിത്രമാണ് അങ്ങ് വൈകുണ്ഠപുരത്ത്‌. 11.17 റേറ്റിങ് പോയിന്റാണ് അല്ലു അര്‍ജുന്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പിന്നാലെ തൃശ്ശൂര്‍ പൂരം (10.30), ഡ്രൈവിംഗ് ലൈസന്‍സ് (10.05). ജംഗിള്‍ ബുക്ക് (9.30), ആന്‍ഡ്രായിഡ് കുഞ്ഞപ്പന്‍ (8.5), മാമാങ്കം (7.12), ബിഗില്‍ മലയാളം (6.48) എന്നീ ചിത്രങ്ങളാണ് മറ്റു സ്ഥാനങ്ങളില്‍ ഉളളത്.

ഇത്തവണ വിഷുക്കാലത്ത്

ഇത്തവണ വിഷുക്കാലത്ത് സംപ്രേക്ഷണം ചെയ്ത സിനിമകള്‍ക്കെല്ലാം വലിയ കാഴ്ചക്കാരാണ് ഉണ്ടായത്. ലോക് ഡൗണില്‍ വീട്ടില്‍ തന്നെ ആയതുകൊണ്ട് മിക്കവരും ടെലിവിഷന്‍ ചാനലുകളുടെ മുന്നിലാണ്. ഇതാണ് ഇത്തവണ കൂടുതല്‍ കാഴ്ചക്കാര്‍ ഉണ്ടാകുവാന്‍ കാരണമായത്. ഈ സമയത്ത് സിനിമകള്‍ കാണിക്കുമ്പോള്‍ വളരെ കുറച്ച് പരസ്യങ്ങള്‍ മാത്രമാണ് ചാനലുകള്‍ ഇടാറുളളത്. അഞ്ചാം പാതിര പ്രീമിയറിനിടെ സൂര്യ ടിവി ചെയ്തത് പോലെയാണ് ഇപ്പോള്‍ പലരും പിന്തുടരുന്നത്. സിംഗിള്‍ ബ്രേക്ക് സിനിമകള്‍ ഇപ്പോള്‍ കൂടുതലായി ചാനലുകളില്‍ കാണിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X