അഞ്ചാം പാതിര താരം ജിനു ജോസഫ് അച്ഛനായി! ആദ്യത്തെ കണ്‍മണിയുടെ ചിത്രം പങ്കുവെച്ച് താരം

By Midhun Raj

അഞ്ചാം പാതിരയിലെ എസിപി അനില്‍ മാധവനായി ഈ വര്‍ഷമാദ്യം തിളങ്ങിയ താരമാണ് ജിനു ജോസഫ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചിരുന്നത്. അഞ്ചാം പാതിരയില്‍ ചാക്കോച്ചനും ഉണ്ണിമായ പ്രസാദിനുമൊപ്പം പ്രധാന വേഷത്തിലാണ് ജിനു ജോസഫും അഭിനയിച്ചത്. സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ സജീവമായ ജിനു ജോസഫ് അമല്‍ നീരദ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അമല്‍ നീരദ് സംവിധാനം ചെയ്ത മിക്ക സിനിമകളിലും ജിനു ജോസഫും അഭിനയിച്ചിരുന്നു. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് ജിനു ജോസഫ്.

jinu joseph

നടന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്ന സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് നടന്‍ പേരിട്ടിരിക്കുന്നത്‌. ലിയാ സാമുവല്‍ എന്നാണ് ജിനു ജോസഫിന്റ ഭാര്യയുടെ പേര്. കുഞ്ഞ് ഉണ്ടായതിനെറ സന്തോഷം പങ്കുവെച്ചതിന് പിന്നാലെ അഭിനന്ദനവുമായി സഹതാരങ്ങളും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു. സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍, ആഷിക്ക് അബു, പരാരി മുഹ്‌സിന്‍, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരെല്ലാം ജിനു ജോസഫിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി.

അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ്ബി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് ജിനു ജോസഫ്. തുടര്‍ന്ന് അമല്‍ നീരദിന്റെ തന്നെ അന്‍വര്‍, സാഗര്‍ എലിയാസ് ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി, ഇയ്യോബിന്റെ പുസ്തകം, കോമ്രേഡ് ഇന്‍ അമേരിക്ക, വരത്തന്‍ തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു. ഇതില്‍ ഇയ്യോബിന്റെ പുസ്‌കത്തിലെ ഇവാന്‍ എന്ന വില്ലന്‍ കഥാപാത്രം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ചാം പാതിരയ്ക്ക് പുറമെ ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ട്രാന്‍സ് എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ജിനു ജോസഫ്.

More from Filmibeat

Read more about: jinu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X