അഞ്ചാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ എത്തും
സൂര്യയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് അഞ്ചാന്‍. എന്നാല്‍ കാത്തിരിപ്പ് സ്വാതന്ത്ര്യദിനത്തോളം നീളണം. ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 15 നാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ലിംഗുസാമി. സാമന്തയും സൂര്യയും ഒന്നിയ്ക്കുന്ന ആക്ഷന്‍ ത്രില്ലറില്‍ ഇനി ഒരു ഗാനചിത്രീകരണം കൂടിയാണ് അവശേഷിയ്ക്കുന്നത്.
ചിത്രത്തില്‍ ഒരു ഗാനരംഗം മാത്രമാണ് അവശേഷിയ്ക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍. ഈ ഗാനത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ എട്ടിന് ഗോവയില്‍ നടക്കും. റൊമാന്റിക് നമ്പറാണ് ഇനി ഷൂട്ട് ചെയ്യാനുള്ള ഗാനം. യുവ്വന്‍ ശങ്കര്‍ രാജയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.

ജൂലൈയോട് കൂടി ചിത്രത്തിന്റെ ഓഡിയോ റിലീസ് ഉണ്ടാകുമെന്നും സംവിധായകന്‍. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ ഉള്‍പ്പെടയുള്ളവ പുരോഗമിയ്ക്കുകയാണ്. അഞ്ചാന്റെ റിലീസ് സ്വാതന്ത്ര്യദിനത്തില്‍ തന്നെയാവണമെന്ന് ആഗ്രഹിയ്ക്കുന്നതായും ഇതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും സംവിധായകന്‍. സൂര്യയോടൊപ്പം അഞ്ചാന്‍ വിജയ് ചിത്രം എന്നിങ്ങനെ സമാന്തയ്ക്കും കൈനിറെയ ചിത്രങ്ങളാണ് തമിഴില്‍ ഒരുങ്ങുന്നത്.


Click it and Unblock the Notifications