സംവിധായകന്‍ എന്ത് പറഞ്ഞാലും മമ്മൂട്ടി സര്‍ ചെയ്യാന്‍ തയ്യാറാണെന്ന് അഞ്ജലി
പേരന്‍പ് എന്ന ചിത്രം ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും കലാമൂല്യമുള്ള മികച്ച സിനിമയാണെന്നാണ് പ്രേക്ഷകാഭിപ്രായം. റാമിന്റെ സംവിധാന മികവും മമ്മൂട്ടിയുടെ അഭിനയ മികവും പ്രശംസകള്‍ കൊണ്ട് മൂടുന്നു. ചിത്രത്തില്‍ മര്‍മപ്രധാനമായ ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്ത അഞ്‌ലിയും പ്രേക്ഷക പ്രിയം പിടിച്ചുപറ്റി. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് നടി മനസ്സു തുറന്നു.
ഏതൊരു കാര്യത്തെ കുറിച്ചും അമിതാവേശം കൊള്ളുന്ന ശീലം എനിക്കില്ല. സെറ്റിലെത്തി മമ്മൂട്ടി സാറിനൊപ്പമുള്ള ഒരു സീന്‍ എടുത്ത് കഴിഞ്ഞപ്പോഴാണ് ഇത് യഥാര്‍ത്ഥമാണെന്ന് വിശ്വസിച്ചത്. ഓരോ ചെറിയ ചെറിയ കാര്യങ്ങളും അദ്ദേഹത്തില്‍ നിന്ന് കണ്ടു പഠിക്കാനുണ്ട് എന്ന് നടി പറയുന്നു.

സംവധായകന്‍ എന്ത് പറഞ്ഞാലും മമ്മൂട്ടി സര്‍ അത് ചെയ്യാന്‍ തയ്യാറാണ്. പൊതുവെ സൂപ്പര്‍താരങ്ങള്‍ മടിക്കും. ഞാനെന്തിന് അത് പോലെ തന്നെ ചെയ്യണം എന്ന നിലയിലാണ് പലരും. എന്നാല്‍ മമ്മൂട്ടി സര്‍ അങ്ങനെയല്ല. മറ്റൊരു ഭാഷക്കാരനായിട്ടും തമിഴ് സംഭാഷണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നതും തന്നെ അത്ഭുതപ്പെടുത്തി എന്ന് അഞ്ജല പറഞ്ഞപ


Click it and Unblock the Notifications











