twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേരിക്കുട്ടി ഞങ്ങളുടെ കഥയാണ്,ഞങ്ങളാണ് മേരിക്കുട്ടി! മേരിക്കുട്ടി കണ്ട് പൊട്ടികരഞ്ഞ് അഞ്ജലി

    By Desk
    |

    നിനക്ക് എന്താണ് ഉള്ളത് നോക്കട്ടെ... അതിനേക്കാള്‍ ദാരുണമായിട്ടുള്ള പല അവസ്ഥകളും എനിക്കും എന്നെപോലെയുള്ളവര്‍ക്കും ഉണ്ടായിട്ടുണ്ട്. പക്ഷേ അതിനെയൊക്കെ തരണം ചെയ്യ്താണ് ഞങ്ങള്‍ വന്നത്. ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം കണ്ടതിനുശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലും നടിയുമായ അഞ്ജലി അമീറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

    കേരളത്തിലേക്ക് വരുന്നു! തനിക്കുളള പൊറോട്ടയും ബീഫും റെഡിയാക്കി വെക്കൂവെന്ന് അറിയിച്ച് സുഡുമോന്‍!കേരളത്തിലേക്ക് വരുന്നു! തനിക്കുളള പൊറോട്ടയും ബീഫും റെഡിയാക്കി വെക്കൂവെന്ന് അറിയിച്ച് സുഡുമോന്‍!

    ജയസൂര്യയ്ക്കും സംവിധായകന്‍ രഞ്ജിത്തിനും മേരിക്കുട്ടിയുടെ എല്ലാ ക്രൂവിനും എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ടാണ് അഞ്ജലി സമൂഹമാധ്യമത്തിലൂടെ ചിത്രത്തിനെക്കുറിച്ച് പ്രതികരിച്ചത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായ ചിത്രമാണ് രഞ്ജിത്ത്-ജയസൂര്യ കൂട്ടുകെട്ടില്‍ എത്തിയ ഞാന്‍ മേരിക്കുട്ടി. വ്യത്യസ്തമായ പേരും ചിത്രത്തിലെ ജയസൂര്യയുടെ ഗെറ്റപ്പും തന്നെയാണ് ചര്‍ച്ചകള്‍ക്കെല്ലാം കാരണം.

    anjali ameer

    'മേരിക്കുട്ടിയെക്കാള്‍ ദാരുണമായിട്ടുള്ള പല അവസ്ഥകളും എനിക്കും എന്നെപോലെയുള്ളവര്‍ക്കും ഉണ്ടായിട്ടുണ്ട്. പക്ഷേ അതിനെയൊക്കെ തരണം ചെയ്യ്താണ് ഞങ്ങള്‍ വന്നത്. എന്നെയൊക്കെ ഞാന്‍ താമസിക്കുന്ന ഇടത്തുനിന്നും നീ എന്താ വേഷം കെട്ടി നടക്കുവാണോ? എന്നൊക്കെ പറഞ്ഞ് മുടിയൊക്കെ പിടിച്ച് വലിച്ച് മുഖത്തൊക്കെ അടിച്ചിരുന്നു. അതൊക്കെ എങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല'.ഇതൊക്കെ പറയുമ്പോള്‍ അഞ്ജലിയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

    njan merykutty

    'മേരിക്കുട്ടിയെപോലെ നല്ലൊരു ഭാവി ഉണ്ടാകണം, നന്നായി ജീവിക്കണം എല്ലാവരും റെസ്പക്റ്റ് ചെയ്യണം, നല്ലൊരു റെസ്പക്റ്റബിള്‍ ലൈഫ് ഉണ്ടാക്കിയെടുക്കണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. ഒരുപാടൊന്നും സാധിച്ചില്ലെങ്കിലും കുറച്ചൊക്കെ എന്നെക്കൊണ്ട് പറ്റിയിട്ടുണ്ട് എന്റെ ജീവിതത്തില്‍. ആ ഫിലിം കണ്ടപ്പോള്‍ പല രംഗങ്ങളിലും എന്റെ കണ്ണ് നിറഞ്ഞു'... അഞ്ജലി പറഞ്ഞു.

    jayasurya

    'തിയറ്ററില്‍ അടുത്തിരുന്നവര്‍ മേരിക്കുട്ടിക്ക് വേണ്ടി കൈയ്യടിച്ചപ്പോഴൊക്കെയും എന്തോ എനിക്ക് അവാര്‍ഡ് കിട്ടിയ ഫീല്‍ എനിക്കുണ്ടായി. അഭിമാന നിമിഷമായിരുന്നു അത്. എല്ലാവര്‍ക്കും ഞങ്ങളെപോലെയുള്ള എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും നമ്മുടെ വീട്ടുകാരും നമ്മുടെ സ്വന്തം നാട്ടുകാരും എല്ലാവരും നമ്മളെ അംഗീകരിക്കണമെന്ന്. ഒന്ന് രണ്ട് വര്‍ഷം നാട്ടില്‍ വരാതിരുന്നാലുള്ള വിഷമം വിദേശത്തുള്ളവര്‍ക്കുപോലും മനസ്സിലാവും. ജീവിതകാലം മുഴുവന്‍ നമ്മളെ മനസ്സിലാക്കാതെ ഒറ്റപെട്ട് ജീവിക്കുന്ന ഒരു ജീവിതം വല്ലാത്തൊരു ജീവിതമാണ്.ഞങ്ങളുടെ കഥയാണ് മേരിക്കുട്ടി, ഞങ്ങള്‍തന്നെയാണ് മേരിക്കുട്ടി എല്ലാരും ചിത്രം കാണണം' എന്നുപറഞ്ഞാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്.

    njan merykutty pic

    മാസങ്ങള്‍ നീണ്ടു നിന്ന തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ എത്തിയ ചിത്രം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു മേരിക്കുട്ടി. ജൂണ്‍ 15ന് റിലീസിനെത്തിനെത്തിയ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് എല്ലായിടങ്ങളില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    <strong></strong>എന്റെ മെഴുതിരി അത്താഴങ്ങള്‍ ട്രെയിലര്‍ ആരാധകര്‍ക്കായി പങ്കുവെച്ച് ലാലേട്ടന്‍! വീഡിയോ കാണാംഎന്റെ മെഴുതിരി അത്താഴങ്ങള്‍ ട്രെയിലര്‍ ആരാധകര്‍ക്കായി പങ്കുവെച്ച് ലാലേട്ടന്‍! വീഡിയോ കാണാം

    English summary
    anjali ameer facebook post after watching njanmarykutty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X