ആ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു!! ഞാൻ മേരിക്കുട്ടിയെക്കുറിച്ച് അഞ്ജലി അമീർ

ഞങ്ങളോരുത്തരുടെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരു കണ്ണാടിയിലെന്ന പോലെ കാണാൻ കഴിഞ്ഞു.

ട്രാൻസ് ജെൻഡർ വിഭാഗത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഞാൻ മേരിക്കുട്ടി. മലയാള സിനിമയിൽ ട്രാൻസ് സെക്സിന്റെ കഥ ഇതുവരെ പറഞ്ഞിട്ടില്ല. അവർ ജീവിതത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും കഷ്ടപ്പാടുമൊക്കെ കൃത്യമായി കാണിക്കുന്നുണ്ട്.

anjali

ഞാൻ മേരിക്കുട്ടിയ്ക്ക് ആശംസകൾ നേർന്ന് നടിയും മോഡലുമായ അഞ്ജലി അമീർ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരം ആശംസ പങ്കുവെച്ചത്. മേരിക്കുട്ടിയിലെ വീഡിയോ കണ്ടപ്പോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. ഞങ്ങളോരുത്തരുടെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരു കണ്ണാടിയിലെന്ന പോലെ കാണാൻ കഴിഞ്ഞു. എന്തോ ജയേട്ടനോട് ഇഷ്ടം ഒരു പാട് കൂടി ഒപ്പം രഞ്ജിത്തേട്ടനോടും .ഒത്തിരി ആകാംക്ഷയോടെ കാത്തിരിക്കുന്നു ജൂൺ 15 നായ്. എന്റെ എല്ലാ വിധ ആശംസകളും മേരിക്കുട്ടിയുടെ എല്ലാ ക്രൂവിനും - അഞ്ജലി ഫേസ്ബുക്കിൽ കുറിച്ചു.

മേരിക്കുട്ടിയെ അഭിനന്ദിച്ച് സെലിബ്രിറ്റി മേക്കപ്പ് അർട്ടിസ്റ്റ് രെഞ്ചു രഞ്ജി രംഗത്തെത്തിയിരുന്നു. ഒരു മേരിക്കൂട്ടി മാത്രമല്ല ഒരുപാട് മേരിക്കുട്ടിമാർ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ടെന്നു രെഞ്ചു പറഞ്ഞിരുന്നു. രഞ്ജിത്ത് ശങ്കറിന്റെ മേരിക്കുട്ടി എവിടെയൊക്കയോ തന്നേയും സ്പർശിച്ചിട്ടുണ്ട്. മേരിക്കുട്ടി ഞങ്ങൾ അഭിമാനത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണെന്നും ഇവർ പറഞ്ഞു. ഞങ്ങളോരുത്തരേയും മേരിക്കുട്ടി എന്നു വിളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അങ്ങനെ സമൂഹം വിളിക്കപ്പെടുക തന്നെ ചെയ്യും. അത് നൂറ് ശതമാനം ഉറപ്പാണെന്നും രെഞ്ജി പറഞ്ഞിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X