സില്‍ക്കിനോട് ചെയ്തത് സണ്ണിയോട് ആവര്‍ത്തിക്കരുത്!! തുറന്നടിച്ച് അഞ്ജലി അമീര്‍
ഇപ്പോഴിത സണ്ണി ലിയോൺ നായികയായി എത്തുന്ന രംഗീല ചിത്രം പുറത്തു വരുകയാണ്.
ഒരുകാലത്ത് മലയാള സിനിമയിൽ വൻ കോളിളക്കം സൃഷ്ടിച്ച നടിയായിരുന്നു സിൽക്ക് സ്മിത. ബി ഗ്രേയ്ഡ് ചിത്രങ്ങളിലൂടേയും ഐറ്റം ഡാൻസിലൂടേയും സിൽക്ക് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു. തലമുറ മാറിയിട്ടും ഇന്നും മലയാളി പ്രേക്ഷകർക്കിടയിൽ സിൽക്കിന് ഒരു സ്ഥാനമുണ്ട്. ഇതെ കാലത്ത് ജീവിച്ചിരുന്ന ഷക്കീലയ്ക്ക് പോലും സിൽക്കിന്റെ അത്രയും പോപ്പുലാരിറ്റി ലഭിച്ചിരുന്നില്ല.
സിൽക്കിന് ലഭിച്ച അതേ പരിഗണനയും ജനപിന്തുണയും ലഭിച്ച മറ്റൊരു താരമായിരുന്നു സണ്ണി ലിയോൺ. പോൺ ഫീൽഡിൽ തിളങ്ങി നിന്നിരുന്ന സമയത്തും ഇപ്പോൾ ആ മേഖല ഉപേക്ഷിച്ച് ബോളിവുഡിലും അതിനു പിന്നാലെ തെന്നിന്ത്യൻ സിനിമയിൽ എത്തിയപ്പോഴും താരത്തിന് അതേ പിന്തുണ തന്നെയാണ് ലഭിക്കുന്നത്. ഇപ്പോഴിത സണ്ണി ലിയോൺ നായികയായി എത്തുന്ന രംഗീല ചിത്രം പുറത്തു വരുകയാണ്. ചിത്രത്തിൽ താരത്തിനോടൊപ്പം നിൽക്കുന്ന ചിത്രം സലിംകുമാർ പങ്കുവെച്ചിരുന്നു. ഇതിന് മോശമായ കമന്റുകൾ ലഭിച്ചിരുന്നു. ഇപ്പോഴിത ഇതിനെതിരെ നടി അഞ്ജലി അമീർ രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. കാണൂ

സണ്ണി മലയാളത്തിൽ വരാനുള്ള കാരണം
ഈ ഒരു ഫോട്ടോ കണ്ടപ്പോ ആദ്യം എനിക്ക് ഒരു പാട് സന്തോഷം തോന്നി.മലയാള സിനിമയുടെ വളർച്ചയിൽ അഭിമാനവും. ഈ ഫോട്ടോയുടെ താഴെ വന്ന കമൻറുകൾ വായിച്ചപ്പോൾ സത്യത്തിൽ .ഒരു പക്ഷെ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രധിനിതി എന്നുള്ള നിലയിൽ എനിക്ക് പറയാനുള്ളത്. അവർ പോൺ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മൻറിന്റ 20/1 ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തിൽ വന്നഭിനയിക്കുന്നത് അവർക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും ജനുവിനാണെന്ന് വിചാരിച്ചാട്ടാണ് .

സിൽക്കിനോട് ചെയ്തത് സണ്ണിയോട് ആവർത്തിക്കരുത്
ആ വിശ്വാസം നിങ്ങൾ തകർത്ത് മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ. നമ്മൾ സിൽക്കിസ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവർത്തിക്കുത്- അവർ സന്തോഷിക്കട്ടെ. ഒരു പാടിഷ്ടം സണ്ണി ലിയോണിന് നല്ല നല്ല വേഷങ്ങൾ സൗത്തിന്ത്യയിൽ കിട്ടട്ടെ- അഞ്ജലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മലയാളത്തിൽ രണ്ട് ചിത്രങ്ങൾ
മലയാളത്തിൽ എത്തുന്നതിനും മുൻപ് തന്നെ സണ്ണി ലിയോണിനെ കേരളത്തിൽ വളരെ വലിയ ആരാധകരുണ്ട്. ഈ വർഷം സണ്ണിയുടെ രണ്ട് ചിത്രങ്ങളാണ് പുറത്തു വരുന്നത്. രംഗീല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. കൂടാതെ മമ്മൂട്ടി ചിത്രമായ മധുരാജയിലും താരം ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മണിരത്നം, സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സണ്ണിയ്ക്ക് നേരെ വിരൽ ചൂണ്ടി സലിം കുമാർ
രംഗീലയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ നിന്നും സണ്ണി ലിയോണും സലിം കുമാറും കൈ ചൂണ്ടി കാണിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നരുന്നു. സലിം കുമാർ തന്നെയായിരുന്നു ചിത്രം പുറത്തു വിട്ടത്. ചിത്രം വൈറലായതോടെ ട്രോളന്മാരും സജീവമായെത്തി. സലിം കുമാറിന്റെ പല സിനിമകളിലും പ്രസിദ്ധമായ കോമഡി ഡയലോഗുകള്‍ ചേര്‍ത്ത് ട്രോളുകളും പടച്ച് വിട്ടിരിക്കുകയാണ്. ട്രോളിനു പുറമേ നല്ലതും ചീത്തയുമായ ഒരുപാട് കമന്റ് എത്തുന്നുണ്ട്.

സാന്ദ്രാ ലോപ്പസ് എന്ന ബോളിവുഡ് നടി
ഫെബ്രുവരിയോടെ രംഗീലയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നത് പോലെ തന്നെ ഫെബ്രുവരി ഒന്നിന് തന്നെ രംഗീലയുടെ പൂജ ഗോവയില്‍ നിന്നും നടന്നു. സിനിമയുടെ പൂജ ചടങ്ങുകളില്‍ സജീവ സാന്നിധ്യമായി സണ്ണിയുമെത്തിയിരുന്നു. രംഗീല എന്ന ചിത്രത്തില്‍ ബോളിവുഡ് നടിയായ സാന്ദ്ര ലോപ്പസ് എന്ന കഥാപാത്രത്തെയായിരിക്കും സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











