പൃഥ്വിരാജിനൊപ്പമെന്ന് അഞ്ജലി അമീര്‍, എന്ത് രസാല്ലേ ആ ഫോട്ടോ, ഇതിനിത്ര തിളക്കാനെന്തിരിക്കുന്നു?

അഭിനയവും സംവിധാനവുമൊക്കെയായി മലയാള സിനിമയില്‍ സ്വന്തം സ്ഥാനം സൃഷ്ടിച്ചെടുത്തിട്ടുണ്ട് പൃഥ്വിരാജ് സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോ വൈറലായി മാറിയിരുന്നു. ഷര്‍ട്ട് ധരിക്കാതെയുള്ള ചിത്രമായിരുന്നു നടന്‍ പോസ്റ്റ് ചെയ്തത്. മാലിദ്വീപിലെ വെക്കേഷനിടയില്‍ ഭാര്യ പകര്‍ത്തിയ ഫോട്ടോയാണെന്നും അദ്ദേഹം കുറിച്ചിരുന്നു.

ഷര്‍ട്ട് ധരിക്കാതെയുള്ള ചിത്രം പോസ്റ്റ് ചെയ്തോടെ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. നടനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടും ചിലരെത്തിയിരുന്നു. താന്‍ പൃഥ്വിരാജിനെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് അഞ്ജലി അമീര്‍. പൃഥ്വിരാജിന്‍റെ ഫോട്ടോയ്ക്കൊപ്പമായാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. അഞ്ജലിയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

അഞ്ജലി അമീറിന്‍റെ കുറിപ്പ്

അഞ്ജലി അമീറിന്‍റെ കുറിപ്പ്

എന്റെ നാട്ടിലേ ആണുങ്ങൾ ഒക്കെ മുണ്ടുടുത്തു ഷർട്ട് ഇടാതെ നടന്നു കണ്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓർമ്മ വെച്ച കാലം തൊട്ടു മേല് വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ലെന്ന് അഞ്ജലി അമീര്‍ പറയുന്നു.

അഞ്ജലി അമീറിന്‍റെ കുറിപ്പ്

അഞ്ജലി അമീറിന്‍റെ കുറിപ്പ്

പിന്നെ രാജു ചേട്ടൻ ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതു മാണോ ഈ കുരുക്കൾക്കു കാരണം. ഐ ആം വിത്ത് പൃഥ്വിരാജ് സുകുമാരന്‍. എന്തു രസാല്ലേ ഈ ഫോട്ടോ പിന്നെ അവനവന്റ വസ്ത്ര സ്വാതന്ത്രവും മറ്റും അഘോരമാത്രം പ്രസംഗിക്കുന്നവർ എന്തിനാണാവോ ഇത്ര തിളക്കുന്നതെന്നുമായിരുന്നു അഞ്ജലി അമീറിന്‍റെ ചോദ്യം.

കമന്‍റുകള്‍

കമന്‍റുകള്‍

നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്. അത് ശെരിക്കും പലർക്കും മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്.. ഒരു പക്ഷെ പലരും മനസിലാക്കുന്ന രീതിയിലും വ്യത്യാസം ഉണ്ടായതുകൊണ്ട് ആകും. ഞാൻ മനസിലാക്കിയിടത്തോളം അത് ഒരിക്കലും പൃഥ്വിരാജ് എന്ന നടനെ ലക്ഷ്യമാക്കിയുള്ളതോ അല്ലെങ്കിൽ മലയാളി യുടെ വിവരമില്ലായ്മയോ അല്ല.

പോസ്റ്റിന് കീഴിലെ കമന്‍റ്

പോസ്റ്റിന് കീഴിലെ കമന്‍റ്

അഞ്ജലി ഉൾപ്പടെ ഉള്ള നടിമാരുടെ പോസ്റ്റുകൾക് താഴെ ഇതിലും നിഷ്ടൂരമായ പല കമന്റ്സും കാണാറുണ്ട്.. പക്ഷെ ഒരു നടന് നേരെ അതുണ്ടാവുന്നില്ല അതിനി ഏത് രീതിയിലെ പോസ്റ്റ്‌ ആയിരുന്നാലും. കുറച്ചധികം ഹാഷ്ടാഗുകൾ നമ്മൾ കഴിഞ്ഞ കുറെ നാളുകളായി കാണുന്നുണ്ട്. But അത് ഒരു ജെന്‍ഡര്‍ ഡിസ്ക്രിമിനേഷന്‍ തലത്തിലേക്ക് മാറ്റപ്പെട്ടപ്പോൾ എന്തുകൊണ്ട് ഇതിൽ അത്തരം കമന്റ്സ് കൾ പാടില്ല എന്ന് മലയാളികൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നൊരു സൂചനയുണ്ട് ഇതിൽ.

Recommended Video

Prithviraj’s new movie Kuruthi is a socio-political thriller | FilmiBeat Malayalam
ഇല്ലാതാവില്ല

ഇല്ലാതാവില്ല

ഇതേ സ്ഥാനത്തു കുറച്ചു നാൾ മുൻപ് ശ്രെദ്ധേയമായ ഒരു ഹാഷ് ടാഗ് അനശ്വര രാജന്റെ പേരിൽ ഉള്ളതായിരുന്നു.. അതിൽ മാന്തി കുരു പൊട്ടിച്ച കുറച്ചധികം സദാചാര ആങ്ങളമാർക്ക് മറുപടി കൊടുത്ത ചുണ കുട്ടികൾക്കു ഇത് ഒരിക്കലും നെഗറ്റീവ് ആയി കാണാൻ കഴിയില്ല.. അതുപോലെ തന്നെ ഇതിനൊരു മറു ഭാഗവുമുണ്ട്. മലയാള സിനിമയില്‍ സ്വന്തമായി ഉണ്ടാക്കിയെടുത്ത ഒരു സാമ്രാജ്യം പൃഥ്വിരാജിനുണ്ട് അത് അങ്ങനെയൊന്നും ഇല്ലാതാവില്ലെന്നുമായിരുന്നു ഒരാള്‍ കുറിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X