അഞ്ജലി ബിഎംഡബ്ല്യൂ വാങ്ങി; ആരാധകര്‍ക്ക് കലിപ്പ് !

By Lakshmi

തെന്നിന്ത്യയിലെ വിവാദനായിക അഞ്ജലി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഏറ്റെടുത്ത ചിത്രങ്ങളൊന്നും പൂര്‍ത്തിയാക്കാത്തതും മുന്നറിയിപ്പില്ലാതെ ലൊക്കേഷനുകളില്‍ നിന്നും മുങ്ങുന്നതുമുള്‍പ്പെടെയുള്ള അഞ്ജലിയുടെ ചെയ്തികള്‍ തമിഴ്, തെലുങ്ക് ചലച്ചിത്രലോകത്തെയാകെ ചൊടിപ്പിച്ചിട്ടുണ്ട്. അഞ്ജലിയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി നിര്‍മ്മാതാക്കളും സംവിധായകരുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ചലച്ചിത്രസംഘടനകള്‍ ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഈ പുകിലുകളൊന്നും താരത്തെ പക്ഷേ ബാധിയ്ക്കുന്നതേയില്ല. കഴിഞ്ഞ ദിവസം അഞ്ജലി സ്വന്തമായി ഒരു ബിഎംഡബ്ല്യൂ കാര്‍ വാങ്ങിയിരിക്കുകയാണ്. പുതിയ തെലുങ്ക് ചിത്രം ഗീതാഞ്ജലിയുടെ ഓഡിയോ റിലീസ് ദിവസമാണ് അഞ്ജലി പുതിയ കാര്‍ വാങ്ങി പൂജ നടത്തിയത്. തന്റെ സന്തോഷം നാലാളെ അറിയിക്കാന്‍ അഞ്ജലി പുതിയ കാറിനടുത്ത് നില്‍ക്കുന്ന സ്വന്തം ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ബിഎംഡബ്യൂ കാര്‍ വാങ്ങുകയെന്നത് വലിയൊരു സ്വപ്നമായിരുന്നുവെന്നും ഒടുവില്‍ താനാ സ്വപ്നം സാക്ഷാത്കരിച്ചെന്നുമുള്ള കുറിപ്പോടെയാണ് അഞ്ജലി ഫോട്ടോ പോസ്റ്റ് ചെയ്തത്.

anjali-bmw-car

പക്ഷേ ഫേസ്ബുക്കിലെ ചിലയാളുകള്‍ക്ക് ഇതത്ര പിടിച്ചിട്ടില്ല. അഞ്ജലിയുടെ ബിഎംഡബ്ല്യൂ ഫോട്ടോയ്ക്ക് താഴെ അശ്ലീലമുള്‍പ്പെടെയുള്ള കമന്റുകളുടെ പൂരമാണ്. മലയാളികള്‍ക്കാണ് അഞ്ജലി കാറുവാങ്ങിച്ചത് കൂടുതലും പിടിയ്ക്കാത്തത്. ഇത്രയും വിലയേറിയ കാറു വാങ്ങാന്‍ താരത്തിന് എവിടെനിന്നു പണം കിട്ടി എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളും അവയ്ക്ക് അശ്ലീലമയമായതുള്‍പ്പെടെയുള്ള മറുപടി കമന്റുകളും. എന്തായാലും അഞ്ജലി കാറു വാങ്ങിച്ചത്. അസഭ്യവും തെറിയും പറഞ്ഞ് മലയാളികള്‍ ഉത്സവമാക്കി. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് മനസിലാക്കിക്കഴിഞ്ഞതോടെ ചിത്രം തന്റെ പേജില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുയാണ് താരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X