ഷക്കീലയുടെ കഥ സിനിമയാകുന്നു

By Lakshmi

തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഓരോ താരങ്ങളുടെ പേരില്‍ യുഗങ്ങള്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. പലതും നടന്മാരുടെ പേര്‍ക്ക് എഴുതിച്ചേര്‍ക്കുപ്പെട്ട ചരിത്രങ്ങളാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ തര്‍ക്കങ്ങള്‍ക്കിടയില്ലാത്ത വിധം ചരിത്രമായി മാറിയ ഒരു നടിയുണ്ട്. മറ്റാരുമല്ല മാദകതാരമായി ഏറെക്കാലം വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന ഷക്കീല തന്നെ. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും എട്ടുനിലയില്‍ പൊട്ടിയകാലത്ത് ഷക്കീല ചിത്രങ്ങളെല്ലാം നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.

ഒരുപാട് കാലം സിനിമാലോകം അടക്കിവാണ ഷക്കീല പിന്നീട് മാദകതാരമെന്ന ലേബല്‍ സ്വയം വേണ്ടെന്ന് വെയ്ക്കുകയും സിനിമയില്‍ നിന്നും മാറിനില്‍ക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് ഷക്കീല വീണ്ടുമെത്തി, മാദകത്വത്തിന്റെ തിളക്കമില്ലാതെ. ഇപ്പോള്‍ പലഭാഷാചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ ഷക്കീലയെത്തുന്നുണ്ട്.

 Shakeela, Anjali


ഷക്കീലയുടെ ജീവതകഥയ്ക്ക് ഒരു സിനിയാക്കാനുള്ള സ്‌കോപ്പുണ്ട്. അത് മനസിലാക്കി തമിഴകത്തെ പ്രശസ്ത നിര്‍മ്മാതാവ് ഷക്കീലയുടെ ജീവചരിത്രം സിനിമയാക്കാനായി മുന്നോട്ടുവന്നിരിക്കുകയാണ്. തെന്നിന്ത്യന്‍ താരം അഞ്ജലിയാണ് ഷക്കീലയുടെ വേഷം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് തെന്നിന്ത്യന്‍ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ അഞ്ജലി ചെയ്യുന്ന കഥാപാത്രം ശക്തമായ ഒന്നായിരിക്കുമെന്നാണ് അറിയുന്നത്.

ഇതിന് മുമ്പ് പല ചലച്ചിത്രതാരങ്ങളുടെയും ജീവിതകഥകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്. പഴയകാല മാദകതാരം സില്‍ക് സ്മിതയുടെ ജീവിതം മൂന്ന് തവണയാണ് സിനിമയ്ക്ക് വിഷയമായിട്ടുള്ളത്. ഇതില്‍ ശ്രദ്ധിക്കപ്പെട്ടതാകട്ടെ വിദ്യ ബാലന്‍ അഭിനയിച്ച ഹിന്ദി ചിത്രം ഡേര്‍ട്ടി പിക്ചര്‍ മാത്രം. ഇതുപോലെയാകുമോ ഷക്കീലയുടെ ജീവിതകഥയുടെ കാര്യമെന്ന് പലരും ചോദിയ്ക്കുന്നുണ്ടെങ്കിലും. ഷക്കീലയുടെ ജീവചരിത്രം സിനിമയാകുന്നുവെന്നും അഞ്ജലി ഷക്കീലയായി എത്തുന്നുവെന്നുമുള്ള വാര്‍ത്തകളെ വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X