»   » അന്ന് അഞ്ജലി കളിച്ചു, ഇനി രണ്ടാനമ്മ കളിയ്ക്കും

അന്ന് അഞ്ജലി കളിച്ചു, ഇനി രണ്ടാനമ്മ കളിയ്ക്കും

Posted By:
Subscribe to Filmibeat Malayalam

രണ്ടാനമ്മയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് അവര്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒളിവില്‍പ്പോവുകയും ഒടുവില്‍ സംഭവം കേസായപ്പോള്‍ വെളിയില്‍ വരുകയും ചെയ്ത നടി അഞ്ജലി കുറച്ചുനാള്‍ ഇതിന്റെ പേരില്‍ വാര്‍ത്തകളിലെ ചൂടന്‍ താരമായിരുന്നു.

അഞ്ജലി തിരിച്ചെത്തി, ദിവസങ്ങള്‍ക്കകം തന്നെ ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്നുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. പോരാത്തതിന് ചില സിനിമാ ചടങ്ങുകളില്‍ അഞ്ജലി രണ്ടാനമ്മയായ ഭാരതി ദേവിയ്‌ക്കൊപ്പം എത്തുകയും ചെയ്തു. ഇതോടെ ഇവര്‍ ഒന്നിച്ചുവെന്ന വാര്‍ത്തയ്ക്ക് പ്രൂഫുമായി.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഇനിയാണ് അഞ്ജലി പ്രശ്‌നത്തിലാകാന്‍ പോകുന്നതെന്നാണ്. ശരിയ്ക്കും പറഞ്ഞാല്‍ തന്നെ ആളുകള്‍ക്ക് മുന്നില്‍ നാണം കെടുത്തിയതിന് പകരമായി ഭാരതി ദേവി അഞ്ജലിയെ കുരുക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണെന്നാണ് കേള്‍ക്കുന്നത്.

വാര്‍ദ്ധക്യത്തിലുള്ള തന്നെ വേണ്ടവിധത്തില്‍ സംരക്ഷിക്കാന്‍ വളര്‍ത്തുമകളായ അഞ്ജലി ശ്രദ്ധകാണിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണത്രേ ഭാരതി ദേവി.

അഞ്ജലിയെ ദത്തെടുത്ത നാള്‍ മുതല്‍ അവള്‍ക്കുവേണ്ടി താന്‍ എഴുപത് ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നതുള്‍പ്പെടെയുള്ള കണക്കുകല്‍ നിരത്തിയാണേ്രത ഭാരതി ദേവി അഞ്ജലിയെ കുരുക്കാന്‍ പോകുന്നത്.

എന്തായാലും രണ്ടാനമ്മയുടെ പുതിയ ചുവടിനെ അഞ്ജലി എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാനായി കാത്തിരിക്കുകയാണ് തമിഴ് ചലച്ചിത്രലോകം.

English summary
South Indian actress Anjlai is once again in news for all the wrong reasons

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam