അഞ്ജലിയ്ക്കും എനിക്കും സാമ്യതകളേറെയാണ്: അഹാന

By Aswathi

'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രം അടുത്തിടെ ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തിന്റെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും വന്നടിയുന്നത് രാജീവ് രവി എന്ന സംവിധായകനൊപ്പം അഭിനേതാക്കളായ ഫര്‍ഹാന്‍ ഫാസിലിനും അഹാന കൃഷ്ണയ്ക്കുമാണ്.

തന്മയത്വത്തോടെയുള്ള അഭിനയമാണ് ഫര്‍ഹാനും അഹാനയും ചിത്രത്തില്‍ കാഴ്ചവച്ചത്. അഭിനയം കണ്ടാല്‍ ഫര്‍ഹാന് സ്റ്റീവ് ലോപ്പസ് എന്ന കഥാപാത്രവുമായും അഹാനയ്ക്ക് അഞ്ജലി എന്ന കഥാപാത്രവുമായും യഥാര്‍ത്ഥ ജീവിതത്തില്‍ സാമ്യതകള്‍ ഏറെയുണ്ടെന്ന് പറഞ്ഞു പോകും.

 ശരിയാണ് സാമ്യതകളുണ്ട്

അഞ്ജലയ്ക്കും എനിക്കും സാമ്യതകളേറെയാണ്

ശരിയാണ് തനിയ്ക്കും അഞ്ജലിയ്ക്കും തമ്മില്‍ സാമ്യതകളേറെയുണ്ടെന്ന് അഹാന തന്നെ പറയുന്നു.

എന്റെ ബാക്കി

അഞ്ജലയ്ക്കും എനിക്കും സാമ്യതകളേറെയാണ്

എന്റെ ബാക്കിയാണ് അഞ്ജലി. യഥാര്‍ത്ഥ ജീവിതത്തില്‍ അഞ്ജലിയുമായി എനിക്ക് സാമ്യതകളേറെയാണെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് അഹാന പറഞ്ഞത്.

രാജീവ് രവിയ്ക്ക് വിശ്വാസം

അഞ്ജലയ്ക്കും എനിക്കും സാമ്യതകളേറെയാണ്

കഥ കേട്ടപ്പോള്‍ അഞ്ജലിയാകാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. പക്ഷെ രാജീവ് അങ്കിള്‍ പറഞ്ഞു, ഞാന്‍ ഞാനായി തന്നെ നിന്നാല്‍ മതിയെന്ന്. അത്രയേ ചെയ്തിട്ടുമുള്ളൂ- അഹാന പറഞ്ഞു.

പ്രിയപ്പെട്ടവര്‍ക്കു വേണ്ടി

അഞ്ജലയ്ക്കും എനിക്കും സാമ്യതകളേറെയാണ്

സ്റ്റീവ് ലോപ്പസില്‍ അഭിനയിക്കില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പ്രിയപ്പെട്ടവരുടെ ആഗ്രഹം നിരസിക്കാന്‍ തോന്നിയില്ല. അതുകൊണ്ട് അഭിനയിച്ചു.

ഇനി തുടരുമോ

അഞ്ജലയ്ക്കും എനിക്കും സാമ്യതകളേറെയാണ്

ഇനി സിനിമയില്‍ തുടരുമോ എന്ന് ചോദിച്ചാല്‍ നല്ല കഥയും തനിക്കിണങ്ങുന്ന കഥാപാത്രങ്ങളും ലഭിച്ചാല്‍ ചെയ്യുമെന്നാണ് അഹാനയുടെ മറുപടി.

പഠനം ഫസ്റ്റ്

അഞ്ജലയ്ക്കും എനിക്കും സാമ്യതകളേറെയാണ്

പഠനം കഴിഞ്ഞിട്ടേ അഹാനയ്ക്ക് സിനിമയുള്ളൂ. അതുകൊണ്ടാണ് നേരത്തെ വന്നിരുന്ന അന്നയും റസൂലും അടക്കമുള്ള ചിത്രങ്ങള്‍ വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നത്.

മോഹന്‍ലാലിനും മമ്മൂട്ടിയിക്കുമൊപ്പം

അഞ്ജലയ്ക്കും എനിക്കും സാമ്യതകളേറെയാണ്

മലയാളത്തില്‍ ഇനിയാര്‍ക്കൊപ്പമാണ് അഭിനയിക്കാന്‍ ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ അഹാന പറയുന്നു എനിക്ക് മമ്മൂട്ടിയങ്കിളിനൊപ്പവും മോഹന്‍ലാല്‍ അങ്കിളിനൊപ്പവും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന്.

ഫഹദിനൊപ്പം അഭിനയിക്കണം

അഞ്ജലയ്ക്കും എനിക്കും സാമ്യതകളേറെയാണ്

ഫഹദ് ഫാസിലിന്റെ നായികയാകണം എന്നതും അഹാനയുടെ ഒരു മോഹമാണ്.

 പഠിക്കുകയാണ്

അഞ്ജലയ്ക്കും എനിക്കും സാമ്യതകളേറെയാണ്

പഠനവും സിനിമയും ഒരുമിച്ചു കൊണ്ടു പോകാനാണ് ചെന്നൈയില്‍ രണ്ടാം വര്‍ഷ വിഷ്യല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായ അഹാനയുടെ ആഗ്രഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X