ബാംഗ്ലൂര്‍ ഡെയ്‌സ് പോസ്റ്റര്‍ ഇങ്ങനെയാണെങ്കില്‍...
യുവ താരനിരയെ അണി നിരത്തി അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യന്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ഹിറ്റാകുന്നു.
ഫഹദ് ഫാസില്‍ നസ്‌റിയ നസീം താര നിര ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമെന്ന നിലയിലാണ് പോസ്റ്ററുകള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ ലഭിച്ച നിവിനും ഇഷയും ഒന്നിക്കുന്നതിലുള്ള സന്തോഷമുള്ള ആരാധകരും കുറവല്ല. പിന്നെ യെങ് സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും കൂടെയാകുമ്പോള്‍ തികഞ്ഞു.
ഫേസ്ബുക്കില്‍ തരംഗമാകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കാണൂ

ബാംഗ്ലൂര്‍ ഡെയ്‌സ് പോസ്റ്റര്‍ ഹിറ്റാകുന്നു
മഞ്ചാടിക്കുരു ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യങ് മൂവിയാണ് ബാംഗ്ലൂര്‍ ഡെയ്‌സ്

ബാംഗ്ലൂര്‍ ഡെയ്‌സ് പോസ്റ്റര്‍ ഹിറ്റാകുന്നു
ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചിത്രീകരണത്തിനിടെയാണ് ഫഹദ് ഫാസില്‍- നസ്‌റിയ നസീം വിവാഹം തീരുമാനിച്ചതായി വാര്‍ത്ത വന്നത്. ചിത്രത്തിന് അതൊരു പബ്ലിസിറ്റിയായിരുന്നു.

ബാംഗ്ലൂര്‍ ഡെയ്‌സ് പോസ്റ്റര്‍ ഹിറ്റാകുന്നു
ഫഹദ് ഫാസിലും നസ്‌റിയ നസീമും ആദ്യമായി ജോഡി ചേരുന്ന ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. വിവാഹം തീരുമാനിച്ചതിന് ശേഷമായതുകൊണ്ട് ഇവര്‍ തമ്മിലുള്ള പ്രണയരംഗങ്ങള്‍ക്ക് അധികം മായം ചേര്‍ക്കേണ്ടി വരില്ല

ബാംഗ്ലൂര്‍ ഡെയ്‌സ് പോസ്റ്റര്‍ ഹിറ്റാകുന്നു
തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട താര ജോഡികളാണ് ഇഷ തല്‍വാറും നിവിന്‍ പോളിയും. ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നു.

ബാംഗ്ലൂര്‍ ഡെയ്‌സ് പോസ്റ്റര്‍ ഹിറ്റാകുന്നു
ഒരു മനയിലെ സഹോദരീ സഹോദരന്മാരുടെ മക്കളായാണ് നിവിന്‍ പോളിയു ദുല്‍ഖര്‍ സല്‍മാനും നസ്‌റിയ നസീമും അഭിനയിക്കുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സ് പോസ്റ്റര്‍ ഹിറ്റാകുന്നു
ഫഹദ് ഫാസിലും നിവിന്‍ പോളിയും നസ്‌റിയ നസീമും

ബാംഗ്ലൂര്‍ ഡെയ്‌സ് പോസ്റ്റര്‍ ഹിറ്റാകുന്നു
നിവിന്റെയും ദുല്‍ഖറിന്റെയും നസ്‌റിയയുടെയും ജീവിതത്തിലേക്ക് ഫഹദും നിത്യാ മേനോനും കടന്നുവരുന്നതോടെയാണ് കഥാഗതി മാറുന്നത്. ഫഹദും നിത്യയും അടുത്ത കൂട്ടുകാരാണ്. പാര്‍വതിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രം.


Click it and Unblock the Notifications